Select Your Language

Notifications

webdunia
webdunia
webdunia
webdunia

സിനിമാരംഗത്ത് മാത്രം പ്രശ്നങ്ങളെന്ന തരത്തിൽ പ്രചാരണം നടക്കുന്നു: ഖുശ്ബു

Khushbu sundar

അഭിറാം മനോഹർ

, വെള്ളി, 6 സെപ്‌റ്റംബര്‍ 2024 (11:43 IST)
സിനിമാരംഗത്ത് മാത്രമാണ് സ്ത്രീകള്‍ക്ക് നേരെ അതിക്രമങ്ങള്‍ നടക്കുന്നതെന്ന തരത്തിലുള്ള പ്രചാരണമാണ് ഇപ്പോള്‍ നടക്കുന്നതെന്ന് നടിയും ബിജെപി നേതാവുമായ ഖുശ്ബു. ചെന്നൈയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അവര്‍.
 
 ഐടി മേഖലയിലും രാഷ്ട്രീയത്തിലും മാധ്യമരംഗത്തിലുമെല്ലാം സ്ത്രീകള്‍ക്കെതിരെ അതിക്രമങ്ങള്‍ നടക്കുന്നുണ്ട്. എന്നാല്‍ സിനിമയില്‍ മാത്രമാണ് പ്രശ്‌നങ്ങളെന്ന രീതിയിലാണ് പ്രചാരണം നടക്കുന്നതെന്നും ഖുശ്ബു പറഞ്ഞു. തമിഴ് സിനിമയില്‍ സ്ത്രീകള്‍ക്ക് നേരെ നടക്കുന്ന അതിക്രമങ്ങള്‍ തടയാന്‍ താരസംഘടനയായ നടികര്‍ സംഘം രൂപവത്കരിച്ച സമിതി എടുത്ത തീരുമാനങ്ങളെ ഖുശ്ബു സ്വാഗതം ചെയ്തു. കുറ്റാരോപിതര്‍ക്ക് മുന്നറിയിപ്പ് നല്‍കുമെന്ന സമിതിയുടെ തീരുമാനത്തില്‍ തെറ്റില്ലെന്നും അതിക്രമം നേരിട്ടവര്‍ മാധ്യമങ്ങളില്‍ വെളിപ്പെടുത്തരുതെന്ന തീരുമാനത്തെ അനുകൂലിക്കുന്നതായും ഖുശ്ബു വ്യക്തമാക്കി.
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സിനിമയിലെത്തി 20 വർഷം, സ്വന്തം നിർമാണ കമ്പനി തുടങ്ങി ഹണി റോസ്