Select Your Language

Notifications

webdunia
webdunia
webdunia
webdunia

16 വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള ബലാത്സംഗ ആരോപണം പ്രഥമദൃഷ്ട്യ വിശ്വസിക്കാന്‍ സാധിക്കില്ലെന്ന് ഹൈക്കോടതി

Women Harassment Case

സിആര്‍ രവിചന്ദ്രന്‍

, വ്യാഴം, 5 സെപ്‌റ്റംബര്‍ 2024 (14:07 IST)
16 വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള ബലാത്സംഗ ആരോപണം പ്രഥമദൃഷ്ട്യ വിശ്വസിക്കാന്‍ സാധിക്കില്ലെന്ന് ഹൈക്കോടതി. പത്തനംതിട്ട സ്വദേശി ബിജു പി വിദ്യക്കെതിരായ ബലാത്സംഗ പരാതി കോടതി റദ്ദ് ചെയ്തു കൊണ്ടാണ് ഇക്കാര്യം പറഞ്ഞത്. 2001ല്‍ തന്നെ ബലാത്സംഗം ചെയ്തുവെന്ന് കാട്ടി യുവതി നല്‍കിയ പരാതിയാണ് കേസെടുത്തിരുന്നത്. 2021ല്‍ ബലാത്സംഗം നടന്നശേഷം 2017 ഫെബ്രുവരി 22നാണ് ഇര വിവരമൊഴി നല്‍കുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ നാലുപേര്‍ക്കെതിരെയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. എന്നാല്‍ എഫ്‌ഐആറില്‍ മൂന്നു പേരെ ഒഴിവാക്കുകയും തനിക്കെതിരെ മാത്രമാണ് റിപ്പോര്‍ട്ട് നല്‍കിയതെന്നും പ്രതി ബിജു ചൂണ്ടിക്കാട്ടി. 
 
കൂടാതെ യുവതി 16 വര്‍ഷം കാലതാമസം എടുത്തതും ഇതിനിടെ 20 ലക്ഷം രൂപ കടം വാങ്ങുകയും അത് തിരികെ തരാതിരിക്കുകയും ചെയ്തത് കോടതിയെ അറിയിച്ചു. ഇതോടെ സംഭവം ഉഭയകക്ഷി സമ്മതത്തോടെയുള്ള ബന്ധമാണെന്ന് കോടതിക്ക് വ്യക്തമാകുകയായിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഓണക്കാലത്തെ യാത്രാ തിരക്ക് പരിഹരിക്കും; 12 സ്‌പെഷ്യല്‍ ട്രെയിനുകളുടെ സമയപരിധി റയില്‍വെ നീട്ടി