Webdunia - Bharat's app for daily news and videos

Install App

സംവിധായകനെയല്ല സിനിമ ഹിറ്റാക്കിയവന്മാരെ വേണം കുറ്റം പറയാൻ, അനിമൽ സിനിമയിൽ പ്രതികരിച്ച് ഖുശ്ബു

അഭിറാം മനോഹർ
ചൊവ്വ, 27 ഫെബ്രുവരി 2024 (20:14 IST)
അടുത്തിടെ ബോളിവുഡില്‍ വമ്പന്‍ വിജയമായി മാറിയ രണ്‍ബീര്‍ കപൂര്‍ സിനിമ അനിമല്‍ സിനിമയ്‌ക്കെതിരെ വിമര്‍ശനവുമായി നടിയും ബിജെപി നേതാവുമായ ഖുശ്ബു സുന്ദര്‍. ടിവി 9 നടത്തിയ ഒരു സമ്മിറ്റില്‍ സംസാരിക്കവെയാണ് ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ കൂടിയായ ഖുശ്ബു സിനിമയ്‌ക്കെതിരെ രംഗത്ത് വന്നത്. അനിമല്‍ പോലുള്ള സിനിമകളുടെ വിജയത്തെ പറ്റി ചോദിച്ചപ്പോള്‍ സിനിമ കാണരുതെന്ന് തനിക്ക് പെണ്മക്കള്‍ മുന്നറിയിപ്പ് നല്‍കിയിരുന്നതായി ഖുശ്ബു വെളിപ്പെടുത്തി.
 
സിനിമ താന്‍ കണ്ടിട്ടില്ലെന്ന് വ്യക്തമാക്കികൊണ്ടാണ് ഖുശ്ബു ചോദ്യത്തിന് മറുപടി നല്‍കിയത്. ദേശീയ വനിതാ കമ്മീഷന്‍ അംഗമെന്ന നിലയില്‍ പീഡനം,വൈവാഹിക ബലാത്സംഗം,മുത്തലാഖ് തുടങ്ങിയ നിരവധി കേസുകള്‍ ഞാന്‍ കണ്ടിട്ടുണ്ട്. അനിമല്‍ പോലുള്ള സ്ത്രീവിരുദ്ധമായ സിനിമകള്‍ വരുന്നതും അവ ബോക്‌സോഫീസില്‍ വലിയ വിജയമായി മാറുന്നതും അത് വിജയിപ്പിക്കുന്ന ആളുകളുടെ മാനസികാവസ്ഥ കാരണമാണ്. ഇതില്‍ ഞാന്‍ സംവിധായകനെ കുറ്റപ്പെടുത്തില്ല.
 
സംവിധായകന്റെ ഭാഗത്ത് നിന്ന് ആലോചിച്ചാല്‍ സിനിമ വിജയമാണ്. സമൂഹത്തില്‍ എന്താണ് സംഭവിക്കുന്നതെന്നുള്ളത് മാത്രമാണ് താന്‍ കാണിക്കുന്നതെന്നാണ് അയാളുടെ വാദം. നമ്മള്‍ സ്ത്രീകളോടുള്ള ബഹുമാനത്തെ പറ്റി സംസാരിക്കുന്നു. എന്നിട്ടും ആളുകള്‍ അത്തരം സിനിമകളെ വിജയിപ്പിക്കുന്നു. സിനിമ എന്താണെന്നറിയാന്‍ ആഗ്രഹമുള്ളതിനാല്‍ എന്റെ പെണ്‍കുട്ടികള്‍ സിനിമ കണ്ടിരുന്നു. അമ്മ ദയവായി സിനിമ കാണരുതെന്നാണ് അവര്‍ എന്നോട് പറഞ്ഞത്. ഇത്തരം സിനിമകള്‍ കാണാന്‍ പ്രേക്ഷകസമൂഹം ഇവിടെയുള്ളപ്പോള്‍ നമ്മള്‍ സമൂഹം എന്ന നിലയില്‍ എങ്ങോട്ടാണ് പോകുന്നത്. ഖുശ്ബു ചോദിച്ചു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് പങ്കില്ല; അന്തിമ റിപ്പോർട്ട് സമർപ്പിച്ച് കേസ് അവസാനിപ്പിച്ച് സിബിഐ

മലയാള സിനിമയുടെ അംബാസഡർഷിപ്പാണ് എന്റെ ഏറ്റവും വലിയ സ്വപ്നം, വൈറലായി പൃഥ്വിയുടെ വാക്കുകൾ

Mookkuthi Amman 2: നയൻതാരയും സുന്ദർ സിയും ഇടഞ്ഞു; മൂക്കുത്തി അമ്മൻ 2 നിർത്തിവെച്ചു? നയൻതാരയ്ക്ക് പകരം തമന്ന?

മീനാക്ഷിയുടെ പിറന്നാൾ ആഘോഷമാക്കി ദിലീപും കാവ്യയും; ചിത്രങ്ങൾ വൈറൽ

പയ്യയിൽ തമന്നയ്ക്ക് പകരം ആദ്യം കാസ്റ്റ് ചെയ്തത് നയൻതാരയെ; സംവിധായകൻ പറയുന്നു

എല്ലാം കാണുക

ഏറ്റവും പുതിയത്

എമ്പുരാന്റെ റീ എഡിറ്റിംഗ് പതിപ്പ് ഇന്ന് തിയേറ്ററുകളില്‍ എത്തില്ല

അസാപ് കേരളയുടെ ആയൂര്‍വേദ തെറാപ്പിസ്റ്റ് കോഴ്സിലേക്ക് അഡ്മിഷന്‍ ആരംഭിക്കുന്നു; അപേക്ഷിക്കേണ്ടത് ഇങ്ങനെ

സ്വന്തം ആസനത്തില്‍ ചൂടേറ്റാല്‍ എല്ലാ ജാതി വാദികളുടെയും സ്വഭാവം ഒന്ന് തന്നെ; എമ്പുരാന് പിന്തുണയുമായി ബെന്യാമിന്‍

ലോകത്തെ എല്ലാ രാജ്യങ്ങള്‍ക്കും മേലും അമേരിക്ക നികുതി ചുമത്തും; എന്ത് സംഭവിക്കുമെന്ന് കാണട്ടെയെന്ന് വെല്ലുവിളിച്ച് ട്രംപ്

പകുതി സീറ്റും മുഖ്യമന്ത്രി സ്ഥാനവും വേണമെന്ന് വിജയ് വാശിപ്പിടിച്ചു, അണ്ണാഡിഎംകെ- ടിവികെ സഖ്യം നടക്കാതിരുന്നത് ഇക്കാരണത്താൽ

അടുത്ത ലേഖനം
Show comments