മലയാളത്തിൻ്റെ കുടുംബപ്രേക്ഷകരുടെ പ്രിയ നടി രശ്മി ജയഗോപാലിൻ്റെ അകാല വിയോഗത്തിൻ്റെ ഞെട്ടലിലാണ് സഹപ്രവർത്തകർ. കഴിഞ്ഞ ദിവസം വൈകുന്നേരമായിരുന്നു രശ്മി ജയഗോപാലിൻ്റെ മരണം സംഭവിച്ചത്. ഇപ്പോഴിതാ രശ്മിയുടെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി വികാരനിർഭരമായ കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് സഹപ്രവർത്തകനും നടനുമായ കിഷോർ സത്യ.
രശ്മി എന്ന് പറഞ്ഞാൽ നിങ്ങൾ അറിയണമെന്നില്ല, സ്വന്തം സുജാതയിലെ സാറാമ്മയെന്ന് പറഞ്ഞാൽ നിങ്ങൾ അറിയും. ആ പുഞ്ചിരി ഇനിയില്ല. സാറാമ പോയി. രണ്ട് ദിവസം മുൻപാണ് രശ്മി സുഖമില്ലാതെ ആശുപത്രിയിൽ പോയി എന്ന വിവരം ചന്ദ്ര ലക്ഷ്മണും അൻസാർ ഖാനും പറഞ്ഞത്. രോഗവിവരം അറിഞ്ഞ് ഒരു ആഴ്ചക്കുള്ളിൽ രശ്മി പോയി എന്ന് കേൾക്കുമ്പോൾ.. ഒരു പാട് പ്രയാസം തോന്നുന്നുവെന്ന് കിഷോർ സത്യ സമൂഹമാധ്യമങ്ങളിൽ കുറിച്ചു.
കിഷോർ സത്യ പങ്കുവെച്ച പോസ്റ്റ് വായിക്കാം
രശ്മി എന്ന് പറഞ്ഞാൽ നിങ്ങൾ അറിയണമെന്നില്ല
സ്വന്തം സുജാതയിലെ "സാറാമ്മ " എന്ന് പറഞ്ഞാൽ നിങ്ങൾ അറിയും
ഈ പുഞ്ചിരി ഇനി ഇല്ല..
സാറാമ്മ പോയി....
രണ്ട് ദിവസം മുൻപാണ് ചന്ദ്ര ലക്ഷ്മണും അൻസാർ ഖാനും പറഞ്ഞത്, തിരുവനന്തപുരത്തു ഒരു ബന്ധുവിനെ കാണാൻ പോയ രശ്മിക്ക് പെട്ടന്ന് സുഖമില്ലാതെ വന്നുവെന്നും ആശുപത്രിയിൽ പോയെന്നുമൊക്കെ.
പക്ഷെ,രോഗവിവരം അറിഞ് ഒരു ആഴ്ചക്കുള്ളിൽ രശ്മി പോയി എന്ന് ഇന്ന് കേൾക്കുമ്പോൾ.....
ആക്സമികതകളുടെ ആകെത്തുകയാണ് ജീവിതം എന്ന് ആരോ പറഞ്ഞിട്ടുണ്ട്.
പക്ഷെ ഇത്തരം ഞെട്ടിപ്പിക്കലുകൾ....
പ്രിയ ജീവിതമേ ഒന്നൊഴിവാക്കു.....
ആദരവിന്റെ അഞ്ജലികൾ.