'ഓപ്പറേഷന്‍ യൂണികോണ്‍' എലിസബത്ത് രാജ്ഞി മരിച്ചപ്പോള്‍ കൈമാറിയ കോഡ് ഇതാണ്; 'ലണ്ടന്‍ ബ്രിഡ്ജ് ഈസ് ഡൗണ്‍' എന്ന കോഡ് ഉപയോഗിക്കാത്തതിനു കാരണം ഇതാണ്
രാജ്ഞി മരിച്ചു എന്നാണ് ഇതുകൊണ്ട് അര്‍ത്ഥമാക്കുന്നത്
എലിസബത്ത് രാജ്ഞിയുടെ മരണം സ്ഥിരീകരിച്ച ശേഷം രാജ്ഞിയുടെ പ്രൈവറ്റ് സെക്രട്ടറി ഈ മരണവിവരം പുറത്തറിയിച്ചത് 'ഓപ്പറേഷന്‍ യൂണികോണ്‍' എന്ന കോഡ് ഉപയോഗിച്ചാണ്. രാജ്ഞി മരിച്ചാല്‍ എന്തൊക്കെ നടപടിക്രമങ്ങള്‍ പാലിക്കണമെന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പേ എഴുതിവച്ചിട്ടുണ്ട്. അതിലൊന്നാണ് മരണവിവരം രാജ്ഞിയുടെ പ്രൈവറ്റ് സെക്രട്ടറി യുകെ പ്രധാനമന്ത്രിയെ വിളിച്ച് അറിയിക്കണം എന്നത്.
പ്രൈവറ്റ് സെക്രട്ടറി യുകെ പ്രധാനമന്ത്രിയെ വിളിച്ച് 'ലണ്ടന്‍ ബ്രിഡ്ജ് ഈസ് ഡൗണ്‍' (London Bridge is Down) എന്ന കോഡാണ് അറിയിക്കേണ്ടത്. രാജ്ഞി മരിച്ചു എന്നാണ് ഇതുകൊണ്ട് അര്‍ത്ഥമാക്കുന്നത്. എന്നാല്‍ എലിസബത്ത് രാജ്ഞി മരിച്ചപ്പോള്‍ ഈ കോഡ് അല്ല കൈമാറിയത്.
'ഓപ്പറേഷന്‍ യൂണികോണ്‍' (Operation Unicorn) എന്ന കോഡാണ് എലിസബത്ത് രാജ്ഞി മരിച്ചപ്പോള്‍ പ്രൈവറ്റ് സെക്രട്ടറി ഉപയോഗിച്ചത്. അതിനൊരു കാരണമുണ്ട്. രാജ്ഞി സ്‌കോട്ട്‌ലന്‍ഡില്‍ വെച്ചാണ് മരിച്ചതെങ്കില്‍ ഈ കോഡ് ഉപയോഗിക്കണമെന്നാണ് ചട്ടം. എലിസബത്ത് രാജ്ഞി മരിച്ചത് സ്‌കോട്ട്‌ലന്‍ഡില്‍ വെച്ചാണ്. സ്‌കോട്ട്‌ലന്‍ഡിന്റെ ദേശീയ മൃഗമാണ് യൂണികോണ്‍.