Select Your Language

Notifications

webdunia
webdunia
webdunia
webdunia

ജയചന്ദ്രൻ സഹോദരസ്ഥാനത്തുള്ളയാൾ, വേർപ്പെട്ട ദുഃഖം പറഞ്ഞറിയിക്കാൻ വയ്യെന്ന് യേശുദാസ്

Yesudas- Jayachandran

അഭിറാം മനോഹർ

, വെള്ളി, 10 ജനുവരി 2025 (12:09 IST)
Yesudas- Jayachandran
മലയാളത്തിന്റെ ഭാവഗായകന്റെ മധുരസ്വരം നിലയ്ക്കുമ്പോള്‍ വലിയ വിടവാണ് അദ്ദേഹത്തിന്റെ അസ്സാന്നിധ്യം സംഗീത മേഖലയിലുണ്ടാക്കുന്നത്. ഒരുക്കാലത്ത് കെ ജെ യേശുദാസ്- പി ജയചന്ദ്രന്‍ എന്നിവര്‍ തന്നെയായിരുന്നു മലയാളത്തിലെ മിക്ക ഗാനങ്ങളും ആലപിച്ചിരുന്നത്. ഇപ്പോഴിതാ പി ജയചന്ദ്രന്റെ വിടവാങ്ങലില്‍ അനുശോചനം അറിയിച്ചിരിക്കുകയാണ് ഗാനഗന്ധര്‍വന്‍ കെ ജെ യേശുദാസ്. സഹോദരതുല്യനായ ജയചന്ദ്രന്റെ വിയോഗത്തില്‍ ദുഃഖമുണ്ടെന്ന് യേശുദാസ് പറഞ്ഞു.
 
ജയചന്ദ്രന്റെ ഈ വിയോഗത്തില്‍ അങ്ങേയറ്റം ദുഃഖമുണ്ട്. ഓര്‍മകള്‍ മാത്രമെ ഇനി പറയാനും അനുഭവിക്കാനുമുള്ളു. അദ്ദേഹത്തിന്റെ ജേഷ്ടന്‍ സുധാകരന്‍ വഴിയായിരുന്നു ഞങ്ങളുടെ ബന്ധം. ഒരു ചെറിയ അനുജനായി ഞങ്ങള്‍ക്കൊപ്പം ചേര്‍ന്ന വ്യക്തി.സംഗീതത്തില്‍ വാസനയുള്ള സഹോദരനായിരുന്നു. സംഗീതമാണ് ഞങ്ങളുടെ ബന്ധം. ആ ബന്ധത്തില്‍ ഒരു സഹോദരസ്ഥാനം അദ്ദേഹം നേടിയിരുന്നു. അത് വേര്‍പ്പെട്ടപ്പോഴുള്ള വിഷയം പറഞ്ഞറിയിക്കാന്‍ വയ്യ. എന്തായാലും ജയനെ സ്‌നേഹിച്ച്ചിരുന്നവരെ പോലെ തന്നെ അദ്ദേഹത്തിന്റെ വിയോഗത്തില്‍ ദുഃഖമുണ്ട്. യേശുദാസ് പറഞ്ഞു. വ്യാഴാഴ്ച രാത്രി 7:54ന് സ്വകാര്യാശുപത്രിയിലാണ് പി ജയചന്ദ്രന്‍ അന്തരിച്ചത്. ഒരു വര്‍ഷമായി അര്‍ബുദരോഗത്തിന് ചികിത്സയിലായിരുന്നു. രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞയാഴ്ചയാണ് ജയചന്ദ്രനെ തൃശൂരിലെ അമല ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ബുധനാഴ്ച ആശുപത്രി വിട്ടിരുന്നെങ്കിലും വ്യാഴാഴ്ച സന്ധ്യയോടെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ആരാണ് ഇവൻ? എന്തിനാണ് ഇവന് ഇതൊക്കെ കൊടുക്കുന്നത്?; ഒരു സാധാരണക്കാരൻ ഉയർന്നു വരുന്നതിൽ പലർക്കും എതിർപ്പായിരുന്നുവെന്ന് ശിവകാർത്തികേയൻ