'രേണുവിന് മെന്റൽ ഡിപ്രെഷൻ ഉണ്ട്, ടാബ്‌ലെറ്റ് കഴിക്കുന്നുണ്ട്'; അന്ന് കൊല്ലം സുധി പറഞ്ഞത്

നിഹാരിക കെ.എസ്
ചൊവ്വ, 17 ജൂണ്‍ 2025 (15:26 IST)
കൊല്ലം സുധിയുടെ മരണശേഷമാണ് അദ്ദേഹത്തിന്റെ ഭാര്യ രേണുവിനെ മലയാളികൾ കൂടുതൽ തിരിച്ചറിയാൻ തുടങ്ങിയത്. കുടുംബത്തിന്റെ അത്താണിയായിരുന്ന സുധിയുടെ മരണശേഷം സാമ്പത്തിക ബുദ്ധിമുട്ടുകൾ കൂടിയതോടെ രേണു വീഡിയോകൾ ചെയ്തു തുടങ്ങി. റീൽസിന് മില്യൺ കണക്കിനാണ് വ്യൂസ്. അതിന്റെ പേരിൽ പലപ്പോഴും രേണു വിമർശനങ്ങൾക്കും ട്രോളുകൾക്കും ഇരയായിട്ടുണ്ട്.
 
ഇപ്പോഴിതാ ഭാര്യ രേണുവിനെ കുറിച്ച് വർഷങ്ങൾക്ക് മുൻപ് ഒരു അഭിമുഖത്തിൽ സുധി പറഞ്ഞ കാര്യങ്ങളാണ് സോഷ്യൽ മീഡിയയിൽ വീണ്ടും ശ്രദ്ധ നേടുന്നത്. രേണുവിന് മെന്റൽ ഡിപ്രെഷൻ ഉണ്ടെന്നും രണ്ടാമത്തെ കുഞ്ഞിന്റെ പ്രസവ സമയത്ത് സംഭവിച്ചു പോയതാണെന്നും സുധി ഓൺലൈൻ ചാനലായ പ്രസ് മലയാളം ടി വിക്ക് നൽകിയ അഭിമുഖത്തിനിടെ പറയുന്നുണ്ട്.
 
‘ഞാൻ ഇത്‌ വരെ പറയാത്ത ഒരു കാര്യം ആണ്, പക്ഷെ എനിക്ക് അത് പറഞ്ഞെ പറ്റു. വൈഫിനു മെന്റലി ഡിപ്രെഷൻ ഉണ്ട് പുള്ളിക്കാരിക്ക്. അത് രണ്ടാമത്തെ കുഞ്ഞിന്റെ പ്രസവ സമയത്ത് സംഭവിച്ചു പോയതാണ്. അപ്പോൾ അത് ഓവർ ആയിട്ടുള്ള ടെൻഷൻ പുള്ളിക്കാരിക്ക് പറ്റില്ല. അതിന്റെ ടാബ്‌ലെറ്റ് ഒക്കെ ഉണ്ട്. പിന്നെ പപ്പയുടെ കാര്യം ഒക്കെ എല്ലാം പറഞ്ഞിട്ട് ഇതിൽ നിന്ന് പറ്റിപ്പോയതാണ് ഈ കാര്യങ്ങളൊക്കെ. ഇതെല്ലാം മെയിന്റെയിൻ ചെയ്ത് പോകുന്നുണ്ട്. അതിന്റെ ഇടയ്ക്ക് ആണ് ഈ ജനങ്ങളെ ചിരിപ്പിക്കാൻ വേണ്ടിയിട്ട് ഈ സ്കിറ്റുകളും കാര്യങ്ങളും എല്ലാം ചെയ്യുന്നതും എല്ലാം. ഒന്നുമില്ല. ഒരു കുഴപ്പവും ഇല്ല. എന്നെ കുറ്റം പറയാതെ ഇരിക്കുക, സപ്പോർട്ട് ചെയ്യുക. എനിക്ക് അത്രയേ പറയാൻ ഉള്ളു.’- സുധിയുടെ വാക്കുകൾ

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

'വേടനെപ്പോലും ഞങ്ങൾ സ്വീകരിച്ചു'; മന്ത്രി സജി ചെറിയാൻ

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

എല്ലാം കാണുക

ഏറ്റവും പുതിയത്

എസ്ഐആറിനെതിരായ ഹർജികൾ വെള്ളിയാഴ്ച പരിഗണിക്കും, വിശദമായ വാദം കേൾക്കുമെന്ന് ചീഫ് ജസ്റ്റിസ്

'ദലിതരെ തൊട്ടുകൂടാത്തവരാക്കിയത് ആര്?': മീനാക്ഷി

എസ്.ഐ.ആര്‍ ഭരണഘടനാവിരുദ്ധം, റദ്ദാക്കണം; സിപിഎം സുപ്രീം കോടതിയില്‍

ചെങ്കോട്ട സ്‌ഫോടനത്തിന്റെ പിന്നില്‍ പാക് ചാര സംഘടനയെന്ന് അന്വേഷണ ഏജന്‍സികളുടെ അനുമാനം

പൈലറ്റുമാര്‍ക്ക് താടി വയ്ക്കാന്‍ അനുവാദമില്ല; കാരണം അറിയാമോ

അടുത്ത ലേഖനം
Show comments