'നിനക്കൊക്കെ എന്തുവാടാ, കഴിവുണ്ടോ? എന്റെ മുന്നിൽ വന്ന് കാണിക്ക്'; ട്രോളിയവരെ വെല്ലുവിളിച്ച് രേണു സുധി
മുൻപ് നെഗറ്റീവ് കമന്റുകൾ വരുമ്പോൾ വിഷമിക്കാറുണ്ടായിരുന്ന രേണു ഇപ്പോൾ തിരിച്ച് മറുപടി നൽകി തുടങ്ങിയിട്ടുണ്ട്.
കൊല്ലം സുധിയുടെ മരണശേഷമാണ് ഭാര്യ രേണു സുധിയെ മലയാളികൾ കൂടുതൽ അറിഞ്ഞുതുടങ്ങിയത്. അടുത്തിടെയായി വലിയ തോതിൽ ട്രോളുകളും വിമർശനങ്ങളും നേരിടുന്ന ആളാണ് രേണു സുധി. ഇവരുടെ റീലുകളും വീഡിയോകളും ആൽബങ്ങളുമൊക്കെയാണ് ഈ വിമർശനങ്ങൾക്ക് കാരണം. റീൽസ് നിറയെ നെഗറ്റീവ് കമന്റുകളാണ്. മുൻപ് നെഗറ്റീവ് കമന്റുകൾ വരുമ്പോൾ വിഷമിക്കാറുണ്ടായിരുന്ന രേണു ഇപ്പോൾ തിരിച്ച് മറുപടി നൽകി തുടങ്ങിയിട്ടുണ്ട്.
ഇപ്പോഴിതാ തന്നെ ട്രോളിയ യുട്യൂബർമാരെ വെല്ലുവിളിക്കുകയാണ് രേണു സുധി. 'ചാന്ത് കുടഞ്ഞൊരു സൂര്യൻ..' എന്ന ഗാനത്തിന് ദാസേട്ടൻ കോഴിക്കോടും രേണുവും ചേർന്നൊരു കവർ സോംഗ് ചെയ്തിരുന്നു. ഈ ട്രോളുകൾ കണ്ടായിരുന്നു രേണുവിന്റെ പ്രതികരണം. മല്ലു പെപ്പർ എന്ന ചാനലിന് എതിരെയാണ് രേണു രംഗത്ത് എത്തിയത്. ട്രോളുന്നവർ നേരിട്ട് വന്ന് ട്രോളെന്നാണ് രേണു വെല്ലു വിളിക്കുന്നത്. വെറ്റൈറ്റി മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിലായിരുന്നു രേണുവിന്റെ പ്രതികരണം.
'എടാ മല്ലു പെപ്പറെ നിനക്കൊക്കെ എന്തുവാടാ. നിനക്കൊക്കെ കഴിവുണ്ടോടാ. നിങ്ങൾ രണ്ടുപേരും എന്റെ മുന്നിൽ ആദ്യം വാ. എന്റെ മുന്നിലൊന്ന് വന്ന് കാണിക്ക്. എന്നെ കൊണ്ട് തന്നെ ജീവിക്കുകയാണ്. ഞാൻ എന്ത് ചെയ്താലും അതേ ഡ്രസടക്കം വാങ്ങിയിട്ട് ട്രോളും', എന്നായിരുന്നു രേണു സുധിയുടെ വാക്കുകൾ. രണ്ടാം വിവാഹത്തെ കുറിച്ചും രേണു സുധി സംസാരിക്കുന്നുണ്ട്. 'ഞാൻ അഥവ ഒരാളെ കെട്ടിയാൽ നാട്ടുകാർ അവനെ തല്ലിക്കൊല്ലും. അല്ലെങ്കിൽ ആ മനുഷ്യനെ വെറുതെ വിടോ. ചിന്തിക്കാൻ പോലും പറ്റില്ല', എന്നാണ് രേണു സുധി പറഞ്ഞത്. അല്ലെങ്കിൽ അത്രത്തോളം പിടിച്ചു നിൽക്കുന്നൊരാളാണ് വരേണ്ടതെന്നും രേണു പറയുന്നുണ്ട്.