15 ദിവസം, 25 കോടിക്ക് മുകളിൽ സ്വന്തമാക്കി മമ്മൂട്ടിയുടെ ക്ലാസ് ചിത്രം!

തിങ്കള്‍, 18 ഫെബ്രുവരി 2019 (15:45 IST)
മമ്മൂട്ടിയുടെ പേരൻപ് എന്ന ക്ലാസ് ചിത്രത്തിനു ലഭിക്കുന്ന സ്വീകരണം ഇപ്പോഴും അവിശ്വസനീയമാണ്. ഒരു ക്ലാസ് ചിത്രത്തിനു ലഭിക്കുന്ന ഏറ്റവും വലിയ കളക്ഷനാണ് പേരൻപിനു ലഭിക്കുന്നത്. ചിത്രം ആഗോള ബോക്‌സ്‌ഓഫിസില്‍ 28 കോടിക്ക് മുകളിൽ കളക്ഷനില്‍ എത്തിക്കഴിഞ്ഞു. 
 
കുറഞ്ഞ ബജറ്റില്‍ ഒരുക്കിയ ചിത്രം ആഗോള തലത്തിലെ പ്രശംസയ്‌ക്കൊപ്പം മികച്ച സാമ്പത്തിക നേട്ടവും ഉറപ്പിച്ചിരിക്കുകയാണ്. ചെന്നൈയിൽ മൂന്നാം ആഴ്ചയും വൻ സ്വീകരണമാണ് ചിത്രത്തിനു ലഭിക്കുന്നത്. കേരളത്തിൽ നിന്നും 8 കോടി രൂപയോളം ചിത്രം നേടിക്കഴിഞ്ഞു. തമിഴ്നാട്, കർണാടക, ആന്ധ്രാ, ജിസിസിഐ തുടങ്ങിയിടങ്ങളിൽ നിന്നായി ചിത്രം 20 കോടിയും നേടി കഴിഞ്ഞു. 
 
പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കിയ ചിത്രം ലോക സിനിമാ ചരിത്രത്തിലാദ്യമായി 10ല്‍ 9.8 റേറ്റിംഗാണ് നേടിയിരിക്കുന്നത്. ഒരു തമിഴ് സിനിമയ്‌ക്ക് ഐഎംഡിബിയില്‍ ഏറ്റവും കൂടുതല്‍ റേറ്റിംഗ് കിട്ടുന്നത് പേരൻപിലൂടെയാണ്. ജനമനസ്സുകൾ കീഴടക്കുന്നതിനൊപ്പം ഈ റെക്കോർഡും മമ്മൂട്ടി - റാം കൂട്ടുകെട്ട് നേടിയിരിക്കുകയാണ്.

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം 116 ദിവസം, മമ്മൂട്ടിയുടെ കഠിനാധ്വാനം - 100 കോടി വരുന്ന വരവ് കാണൂ!