അമ്മയുടെ കാശ് പെട്ടിയില്‍ നിന്ന് നാലണ മോഷ്ടിച്ചു; നസീറിന്റെ സിനിമ കാണാന്‍, അച്ഛന്റെ കയ്യില്‍ നിന്ന് ആദ്യമായി തല്ല് കിട്ടുന്നത് അന്ന്

Webdunia
ബുധന്‍, 23 ഫെബ്രുവരി 2022 (15:22 IST)
അച്ഛനാണ് തന്നെ അഭിനയ ലോകത്ത് എത്തിച്ചതെന്ന് പഴയ അഭിമുഖങ്ങളില്‍ കെ.പി.എ.സി.ലളിത തുറന്നുപറഞ്ഞിട്ടുണ്ട്. നൃത്തത്തില്‍ താല്‍പര്യമുണ്ടെന്ന് മനസിലാക്കിയത് അച്ഛനാണ്. അങ്ങനെയാണ് കലാരംഗത്ത് എത്തിയതെന്ന് ലളിത കൈരളി ടിവിയിലെ ജെബി ജങ്ഷനില്‍ പറയുന്നു. 
 
പണ്ട് അച്ഛന്റെ കയ്യില്‍ നിന്ന് തല്ല് കിട്ടിയ അനുഭവത്തെ കുറിച്ച് ലളിത ഈ അഭിമുഖത്തില്‍ പറഞ്ഞിട്ടുണ്ട്. അച്ഛന്റെ കയ്യില്‍ നിന്ന് ഒരിക്കല്‍ മാത്രമാണ് തല്ല് കിട്ടിയിരിക്കുന്നത്. അത് നുണ പറഞ്ഞതിനാണ്. 
 
സ്‌കൂളില്‍ പഠിക്കുമ്പോള്‍ നസീര്‍ സാറിന്റെ സിനിമ കാണാന്‍ അമ്മയുടെ കാശ് പെട്ടിയില്‍ നിന്ന് നാലണ കട്ടെടുത്തു. സുമതി എന്ന കൂട്ടുകാരിക്കൊപ്പമാണ് ഒരു ശനിയാഴ്ച സിനിമയ്ക്ക് പോയത്. സ്‌പെഷ്യല്‍ ക്ലാസുണ്ട് എന്നും പറഞ്ഞാണ് തിയറ്ററില്‍ സിനിമയ്ക്ക് പോയത്. അന്ന് രണ്ടണയായിരുന്നു ടിക്കറ്റിന്. ക്ലാസിലെ വേറൊരു കുട്ടി വീട്ടില്‍ പാരവെച്ചു. അന്ന് രാത്രി അച്ഛന്‍ എന്നെ അടുത്തുവിളിച്ചു ചോദിച്ചു നീ അമ്മയുടെ പെട്ടിയില്‍ നിന്ന് കാശ് എടുത്തോ എന്ന്. ഞാന്‍ ഇല്ല എന്ന് പറഞ്ഞു. അപ്പോള്‍ തന്നെ അച്ഛന്‍ എന്നെ അടിച്ചു. നുണ പറയുന്നത് അച്ഛന് ഇഷ്ടമല്ലെന്നും ലളിത പറഞ്ഞു. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Bha Bha Ba Box Office: തിങ്കള്‍ ടെസ്റ്റില്‍ അടിതെറ്റി 'ഭ.ഭ.ബ'; മുക്കിമൂളി ഒരു കോടി !

ആനിമലിനെ വീഴ്ത്തി, ബോക്‌സോഫീസ് റെക്കോര്‍ഡുകള്‍ തകര്‍ത്ത് ധുരന്ധറിന്റെ കുതിപ്പ്

നാദിയയായി കിയാര അദ്വാനി, യാഷ്- ഗീതു മോഹൻദാസ് ചിത്രമായ ടോക്സിക്കിലെ പുതിയ ക്യാരക്റ്റർ പോസ്റ്റർ പുറത്ത്

Mammootty: 'അതറിഞ്ഞതും മമ്മൂട്ടി കരഞ്ഞു'; ചരിത്രംകണ്ട തിരിച്ചുവരവ് സംഭവിച്ചത് ഇങ്ങനെ

Bha Bha Ba Trailer Reaction: ദിലീപ് പടം മോഹന്‍ലാല്‍ തൂക്കുമോ? 'ഭ.ഭ.ബ' ട്രെയ്‌ലര്‍ ശ്രദ്ധനേടുന്നു

എല്ലാം കാണുക

ഏറ്റവും പുതിയത്

ബംഗ്ലാദേശ് വീണ്ടും ചോരക്കളമാകുന്നു: ഹിന്ദുക്കൾക്കെതിരെ വീണ്ടും വ്യാപക അക്രമം

Vande Bharat Sleeper: ആദ്യത്തെ 12 വന്ദേഭാരത് സ്ലീപ്പറുകളിൽ രണ്ടെണ്ണം കേരളത്തിന്, പരിഗണനയിൽ ഈ റൂട്ടുകൾ

വട്ടിയൂര്‍ക്കാവ് എന്റെ മണ്ഡലം, സ്ഥാനാര്‍ഥിയാകാന്‍ താത്പര്യമുണ്ടെന്ന് കൃഷ്ണകുമാര്‍

പ്രമുഖ പാർട്ടി സമീപിച്ചു, സജീവ രാഷ്ട്രീയത്തിലേക്കെന്ന സൂചന നൽകി രാഹുൽ ഈശ്വർ

ബംഗാള്‍ ഉള്‍ക്കടലില്‍ ചക്രവാതചുഴി; വെള്ളിയാഴ്ച മുതല്‍ സംസ്ഥാനത്ത് മഴയ്ക്ക് സാധ്യത

അടുത്ത ലേഖനം
Show comments