Select Your Language

Notifications

webdunia
webdunia
webdunia
webdunia

മകളുടെ കല്ല്യാണത്തിന്റെ തല്ലേന്ന് ദിലീപ് വിളിച്ചു, പറയാന്‍ കഴിയാത്ത അത്രയും കാശ് കൊടുത്തയച്ചു; ആ കടം ഇതുവരെ വീട്ടിയിട്ടില്ലെന്ന് കെ.പി.എ.സി. ലളിത

മകളുടെ കല്ല്യാണത്തിന്റെ തല്ലേന്ന് ദിലീപ് വിളിച്ചു, പറയാന്‍ കഴിയാത്ത അത്രയും കാശ് കൊടുത്തയച്ചു; ആ കടം ഇതുവരെ വീട്ടിയിട്ടില്ലെന്ന് കെ.പി.എ.സി. ലളിത
, ബുധന്‍, 23 ഫെബ്രുവരി 2022 (15:01 IST)
മലയാള സിനിമയില്‍ മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ് ഗോപി തുടങ്ങി ഒട്ടേറെ സൂപ്പര്‍താരങ്ങളുടെ അമ്മയായി കെ.പി.എ.സി. ലളിത അഭിനയിച്ചിട്ടുണ്ട്. എന്നാല്‍, എല്ലാ സൂപ്പര്‍താരങ്ങളിലും വെച്ച് ദിലീപിനോട് അല്‍പ്പം സ്‌നേഹവും വാല്‍സല്യവും ലളിതയ്ക്ക് കൂടുതലുണ്ട്. കെ.പി.എ.സി.ലളിതയുടെ മരണവാര്‍ത്ത അറിഞ്ഞപ്പോള്‍ ദിലീപ് ഓടിയെത്തിയതും അതുകൊണ്ടാണ്. 
 
സിനിമയില്‍ താരമാകുന്നതിനു മുന്‍പ് തന്നെ ദിലീപുമായി തനിക്ക് അടുപ്പമുണ്ടെന്ന് ലളിത പഴയൊരു അഭിമുഖത്തില്‍ പറഞ്ഞിട്ടുണ്ട്. തനിക്ക് പണത്തിന്റെ ആവശ്യം വന്നപ്പോള്‍ എല്ലാം ദിലീപ് താന്‍ ചോദിക്കാതെ തന്നെ സഹായിക്കാനെത്തിയതിനെ കുറിച്ചും ലളിത കൈരളി ടിവിയിലെ ജെബി ജങ്ഷനില്‍ പറഞ്ഞു. 
 
'എന്തെങ്കിലും അത്യാവശ്യം പറഞ്ഞാല്‍ ദിലീപ് പണം തന്നൊക്കെ സഹായിക്കാറുണ്ട്. മനസ് വിഷമിക്കുകയോ കണ്ണ് നിറയുകയോ ചെയ്താല്‍ അപ്പോ വിളിക്കും. എനിക്ക് ഇപ്പോഴും ഓര്‍മയുണ്ട്, എന്റെ മകളുടെ വിവാഹ നിശ്ചയത്തിന്റെ തലേന്ന്. കയ്യില്‍ പൈസയൊന്നും ഇല്ല. തിരുവനന്തപുരത്തുള്ള എന്റെ കസിനാണ് എല്ലാം അറേഞ്ച് ചെയ്യുന്നത്. അവളുടെ ആഭരണം ഇട്ട് വേണം മോള്‍ക്ക് നിശ്ചയത്തില്‍ പങ്കെടുക്കാന്‍. നിശ്ചയത്തിന്റെ തലേന്ന് ദിലീപ് പൈസ കൊടുത്തയച്ചു. ഞാന്‍ ചോദിച്ചിട്ടൊന്നുമില്ല. മേനകയുടെ ഭര്‍ത്താവ് സുരേഷിന്റെ കയ്യിലാണ് പൈസ കൊടുത്തയച്ചത്. അതുപോലെ കല്ല്യാണത്തിന്റെ തലേന്നും. കാശൊക്കെ റെഡിയായോ എന്ന് ചോദിച്ച് ദിലീപ് വിളിച്ചു. എന്നിട്ട് കാശ് കൊടുത്തയിച്ചിട്ടുണ്ടെന്ന് പറഞ്ഞു. ആ കാശൊന്നും ഞാന്‍ ഇപ്പോഴും തിരിച്ചു കൊടുത്തിട്ടില്ല. ദിലീപ് എന്നോട് ചോദിച്ചിട്ടുമില്ല,' കെ.പി.എ.സി.ലളിത പറഞ്ഞു.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സിദ്ധാര്‍ത്ഥിനെ ആശ്വസിപ്പിച്ച് ദിലീപ്, അരികിലായി കാവ്യാമാധവനും