നമ്മുടെ കർഷകർ കൃഷിയിടങ്ങളിൽ സന്തുഷ്ടരാണ്, ഡൽഹിയിലേത് വ്യാജ കർഷകസമരമെന്ന് കൃഷ്ണകുമാർ

Webdunia
വ്യാഴം, 4 ഫെബ്രുവരി 2021 (18:34 IST)
കർഷകസമരത്തെ പറ്റി റിഹാനയുടെ ട്വീറ്റിനെ ചൊല്ലി ട്വിറ്ററിൽ നടക്കുന്ന പ്രതികരണങ്ങളോട് പ്രതികരിച്ച് നടനും ബിജെപി അംഗവുമായ കൃഷ്‌ണകുമാർ. യഥാർത്ഥ കർഷകർ തങ്ങളുടെ കൃഷിയിടങ്ങളിൽ സന്തുഷ്ടരാണെന്നും ദില്ലിയിലെ സമരത്തില്‍ പങ്കെടുത്തുകൊണ്ടിരിക്കുന്നത് 'ഡമ്മി കര്‍ഷകര്‍' ആണെന്നും കൃഷ്ണകുമാര്‍ ആരോപിച്ചു.
 
കൃഷ്‌ണകുമാറിന്റേ ഫേസ്‌ബുക്ക് കുറിപ്പ് വായിക്കാം
 
ഭാരതം ഒരു ശക്തമായ ഒരു രാജ്യമാണ്.. ഭാരതീയർ അതി ശക്തരും. നമ്മൾ ഒരു വലിയ കുടുംബമാണ്. കുടുംബത്തിൽ നിറയെ സന്തോഷവും ഇടയ്ക്കു ചില ദുഖങ്ങളും അത് ചിലപ്പോ കൊച്ചു കൊച്ചു പ്രശ്നങ്ങളുമായി മാറാം. നല്ല കുടുംബവും കുടുംബ നാഥനും ഉള്ളതിനാൽ നമുക്കത് തീർക്കാവുന്നതേയുള്ളു.. അവിടെയാണ് പരാചിതരായ അയവക്കകാരുടെ റോൾ..അതും ഇതുവരെ കേൾക്കാത്ത ചില "സെലിബ്രിറ്റിസിന്റെ" രംഗപ്രവേശം.കുത്തിത്തിരിപ്പിനായി ചില വ്യാജ പ്രചരണങ്ങളുമായി  ഒന്ന് പണിതു നോക്കി.. കർഷകർ നമ്മുടെ സ്വന്തം സഹോദരങ്ങളാണ്. അവർ സന്തുഷ്ടരും, അവർ അവരുടെ കൃഷിയിടങ്ങളിലുമാണ്. അതുകൊണ്ടാണല്ലോ നമ്മുടെ അന്നം മുട്ടാതെ പോകുന്നതും. ചില ഡമ്മി കർഷകർ ഡൽഹിയിൽ കാട്ടിക്കൂട്ടിയ വ്യാജ കർഷക സമരത്തിന് പിന്നാലെ ചില രാജ്യങ്ങളിലെ മൂന്നാകിട സെലിബ്രിറ്റിസിനു കാശുകൊടുത്തു കൂലിക്കേഴുതിപിച്ച ചില ട്വീറ്റ്റുകൾ പ്രത്യക്ഷപെട്ടു.. പക്ഷെ ഭരതത്തിന്റെ, ലോകം അറിയുന്ന, ലോകം ബഹുമാനിക്കുന്ന ശെരിയായ സെലിബ്രിറ്റിസ്, ലോകം കണ്ട ഏറ്റവും മികച്ച ബാറ്റസ്മാനായ സച്ചിൻ തെണ്ടുക്കറുടെ നേതൃത്വത്തിൽ ആഞ്ഞടിച്ചപ്പോൾ വിദേശിപ്പട ഗ്രൗണ്ടിനു പുറത്തായി.. എല്ലാം തീർന്നു..സ്പോർട്സ്, സിനിമ, രാഷ്ട്രീയം തുടങ്ങി എല്ലാ മേഖലകളിലെയും സെലിബ്രിറ്റീസ് അവരവരുടെ സോഷ്യൽ മീഡിയ പ്ലാറ്റഫോമിലൂടെ തിരിച്ചടിച്ചു ശത്രുവിനെ നിശബ്ദമാക്കി. ഇതാണ് ശെരിയായ ഭാരതവും, ഭാരതീയരും. നമ്മളോട് കളിക്കല്ലേ.. മാന്തിയാൽ വലിച്ചു കീറും.. ഇതാണ് പുതിയ ഇന്ത്യ.. ജയ് ഹിന്ദ്

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Bha Bha Ba Box Office: തിങ്കള്‍ ടെസ്റ്റില്‍ അടിതെറ്റി 'ഭ.ഭ.ബ'; മുക്കിമൂളി ഒരു കോടി !

ആനിമലിനെ വീഴ്ത്തി, ബോക്‌സോഫീസ് റെക്കോര്‍ഡുകള്‍ തകര്‍ത്ത് ധുരന്ധറിന്റെ കുതിപ്പ്

നാദിയയായി കിയാര അദ്വാനി, യാഷ്- ഗീതു മോഹൻദാസ് ചിത്രമായ ടോക്സിക്കിലെ പുതിയ ക്യാരക്റ്റർ പോസ്റ്റർ പുറത്ത്

Mammootty: 'അതറിഞ്ഞതും മമ്മൂട്ടി കരഞ്ഞു'; ചരിത്രംകണ്ട തിരിച്ചുവരവ് സംഭവിച്ചത് ഇങ്ങനെ

Bha Bha Ba Trailer Reaction: ദിലീപ് പടം മോഹന്‍ലാല്‍ തൂക്കുമോ? 'ഭ.ഭ.ബ' ട്രെയ്‌ലര്‍ ശ്രദ്ധനേടുന്നു

എല്ലാം കാണുക

ഏറ്റവും പുതിയത്

ചാരവൃത്തി നടത്തിയതിനും പാകിസ്ഥാന് വിവരങ്ങള്‍ ചോര്‍ത്തിയതിനും 15 വയസ്സുകാരന്‍ അറസ്റ്റില്‍

ബംഗ്ലാദേശ് വീണ്ടും ചോരക്കളമാകുന്നു: ഹിന്ദുക്കൾക്കെതിരെ വീണ്ടും വ്യാപക അക്രമം

Vande Bharat Sleeper: ആദ്യത്തെ 12 വന്ദേഭാരത് സ്ലീപ്പറുകളിൽ രണ്ടെണ്ണം കേരളത്തിന്, പരിഗണനയിൽ ഈ റൂട്ടുകൾ

വട്ടിയൂര്‍ക്കാവ് എന്റെ മണ്ഡലം, സ്ഥാനാര്‍ഥിയാകാന്‍ താത്പര്യമുണ്ടെന്ന് കൃഷ്ണകുമാര്‍

പ്രമുഖ പാർട്ടി സമീപിച്ചു, സജീവ രാഷ്ട്രീയത്തിലേക്കെന്ന സൂചന നൽകി രാഹുൽ ഈശ്വർ

അടുത്ത ലേഖനം
Show comments