Select Your Language

Notifications

webdunia
webdunia
webdunia
webdunia

കമ്മ്യൂണിസ്റ്റുകാർ വായ തുറക്കുന്നത് തിന്നാനും കള്ളം പറയാനും, തന്നെയും മക്കളെയും സിനിമയിൽ നിന്ന് പുറത്താക്കാൻ നോക്കി: കൃഷ്‌ണകുമാർ

കമ്മ്യൂണിസ്റ്റുകാർ വായ തുറക്കുന്നത് തിന്നാനും കള്ളം പറയാനും, തന്നെയും മക്കളെയും സിനിമയിൽ നിന്ന് പുറത്താക്കാൻ നോക്കി: കൃഷ്‌ണകുമാർ
, തിങ്കള്‍, 29 മാര്‍ച്ച് 2021 (15:48 IST)
കമ്മ്യൂണിസ്റ്റുകാർ തന്നെയും മക്കളെയും വിരട്ടാൻ ശ്രമിച്ചുവെന്നും സിനിമയിൽ നിന്ന് പുറത്താക്കാൻ ശ്രമങ്ങൾ നടത്തിയെന്നും തിരുവനന്തപുരത്തെ ബിജെപി സ്ഥാനാർത്ഥിയും നടനുമായ കൃഷ്‌ണകുമാർ. തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി തിരുവനന്തപുരം ജഗതി വാര്‍ഡില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
 
കമ്മ്യൂണിസ്റ്റുകാര്‍ വാ തുറക്കുന്നത് തിന്നാനും കള്ളം പറയാനുമാണ്. തന്നെയും മക്കളെയും ഇവർ വിരട്ട്. ഒരു ചുക്കും സംഭവിച്ചില്ല. കുറച്ചുദിവസം തന്നെ ജോലിയില്‍ നിന്നും പുറത്താക്കി. തന്റെ മക്കളെയും ചിലപ്പോള്‍ പുറത്താക്കും അതിനപ്പുറം അവർക്ക് ഒന്നും ചെയ്യാനാവില്ല.
 
സൈബര്‍ കമ്മികളെ തനിക്ക് കലിയാണ്. കോൺഗ്രസുകാരും ഇവർക്കൊപ്പമാണ്. കേരളത്തിൽ താമസിക്കുന്ന മലയാളികളെ പറ്റി വിഷമത്തോടെയാണ് കേരളത്തിന് പുറത്തുള്ള, ബിജെപി ഭരിക്കുന്ന സ്ഥലത്തെ ആളുകള്‍ ചോദിക്കുന്നത്. കോൺഗ്രസും കമ്മ്യൂണിസ്റ്റും ഭരിക്കുന്ന നാട്ടിൽ എങ്ങനെ ജീവിക്കുന്നുവെന്നാണ് അവർക്ക് അറിയേണ്ടത് കൃഷ്‌ണകുമാർ പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'ഹോളി' ആഘോഷിച്ച് മോളിവുഡ് താരങ്ങള്‍, ചിത്രങ്ങള്‍ ശ്രദ്ധ നേടുന്നു