Webdunia - Bharat's app for daily news and videos

Install App

പ്രസംഗത്തിനിടെ കൂവിയ വിദ്യാര്‍ത്ഥിയെ മൈക്കിലൂടെ കൂവിപ്പിച്ച് ടൊവിനോ; താരത്തിനെതിരെ നിയമ നടപടിക്കെതിരെ കെ എസ് യു

ചിപ്പി പീലിപ്പോസ്
ശനി, 1 ഫെബ്രുവരി 2020 (10:20 IST)
ക്ഷണിക്കപ്പെട്ട വേദിയിൽ പ്രസംഗിച്ച് കൊണ്ടിരിക്കെ കൂവിയ വിദ്യാര്‍ത്ഥിയെ സ്റ്റേജിലേക്ക് വിളിച്ചുവരുത്തി മൈക്കിലൂടെ കൂവിപ്പിച്ച് നടൻ ടൊവിനോ തോമസ്. സംഭവത്തിൽ താരത്തിനെതിരെ നിയമ നടപടിക്കൊരുങ്ങുകയാണ് കെ എസ് യു.
 
ഇന്ന് പൊലീസില്‍ പരാതി നല്‍കുമെന്ന് കെഎസ്‌യു നേതൃത്വം അറിയിച്ചു. മാനന്തവാടി മേരി മാതാ കേളേജിലായിരുന്നു സംഭവം. ദേശീയ സമ്മതിദാന അവകാശ ദിനാചരണത്തിന്റെ ഭാഗമായി നടന്ന പൊതുപരിപാടിക്കിടെയായിരുന്നു സംഭവം. 
 
കരുത്തുറ്റ ജനാധിപത്യത്തിന് തിരഞ്ഞെടുപ്പ് സാക്ഷരത എന്ന സന്ദേശത്തില്‍ ജില്ലാ ഭരണകൂടം മാനന്തവാടിയില്‍ നടത്തിയ പരിപാടിയിൽ ജില്ലാ കലക്ടറും സബ്ബ് കലക്ടറും പങ്കെടുത്തിരുന്നു. ഈ വേദിയിൽ വെച്ച് പ്രസംഗിക്കാനെത്തിയ ടൊവിനോയെ കാണികൾക്കിടയിൽ നിന്നും ഒരു വിദ്യാർത്ഥി കൂവുകയായിരുന്നു.  
 
ഇതോടെ ആ വിദ്യാർത്ഥിയെ സ്റ്റേജിലേക്ക് വിളിച്ച് വരുത്തി നിർബന്ധിപ്പിച്ച് കൂവിക്കുകയായിരുന്നു താരം. ആദ്യം വിസമ്മതിച്ച വിദ്യാര്‍ത്ഥിയെ സമ്മര്‍ദ്ദം കൂവിച്ച ശേഷമാണ് സ്‌റ്റേജില്‍ നിന്നും പോവാന്‍ അുവദിച്ചത്.

വിദ്യാര്‍ത്ഥിയെ മറ്റ് വിദ്യാര്‍ത്ഥികളുടെ മുന്നിലും, പൊതു ജനമധ്യത്തിലും അപമാനിച്ച ടോവിനോക്കെതിരെ നിയമപരമായ നടപടി ആവശ്യപ്പെട്ടാണ് കെ എസ് യു രംഗത്തെത്തിയിരിക്കുന്നത്.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ

Mammootty: ബഹുമാനിക്കാൻ തക്ക പ്രായമില്ലെങ്കിലും ആ നടനെ കാണുമ്പോൾ ബഹുമാനിച്ച് പോകും: മമ്മൂട്ടി പറഞ്ഞത്

Empuraan Box Office Collection: എമ്പുരാൻ കളക്ഷനിൽ ഇടിവ്, ആകെ നേടിയത് 228 കോടി; മഞ്ഞുമ്മലിനെ തകർക്കുമോ?

എമ്പുരാനില്‍ നിന്നും എന്റെ പേര് നീക്കിയത് ഞാൻ പറഞ്ഞിട്ട്: സുരേഷ് ഗോപി

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് പങ്കില്ല; അന്തിമ റിപ്പോർട്ട് സമർപ്പിച്ച് കേസ് അവസാനിപ്പിച്ച് സിബിഐ

എല്ലാം കാണുക

ഏറ്റവും പുതിയത്

പഹല്‍ഗാം ഭീകരാക്രമണം: പാക്കിസ്ഥാനുമായുള്ള നയതന്ത്ര ബന്ധം ഇന്ത്യ വിഛേദിച്ചേക്കും

ഏത് നിമിഷവും പോരാട്ടത്തിന് തയ്യാറാകു, കര,വ്യോമ സേന മേധാവിമാർക്ക് രാജ്നാഥ് സിങ് നിർദേശം നൽകിയതായി റിപ്പോർട്ട്

പഹല്‍ഗാമില്‍ ആക്രമണം നടത്തിയ ഭീകരരുടെ ചിത്രം പുറത്ത് വിട്ട് അന്വേഷണസംഘം; രണ്ടുപേര്‍ പ്രദേശവാസികള്‍

Who is Saifulla khalid: പഹൽഗാമിലെ ആക്രമണത്തിൻ്റെ സൂത്രധാരൻ, ആരാണ് സൈഫുള്ള ഖാലിദ് എന്ന കസൂരി

'ഹൈബ്രിഡ് വേണോ', ശ്രീനാഥ് ഭാസിയുടെ മറുപടി 'വെയിറ്റ്'; ഷൈനുമായുള്ള ചാറ്റ് ക്ലിയര്‍ ചെയ്ത നിലയില്‍

അടുത്ത ലേഖനം
Show comments