Select Your Language

Notifications

webdunia
webdunia
webdunia
webdunia

സിംഹം മുമ്പ് അഭിനയിച്ചത് ഹോളിവുഡ്, ബോളിവുഡ് ചിത്രങ്ങളില്‍, ഗ്രാഫിക്‌സ് ആണെന്ന് പറഞ്ഞവര്‍ക്കായി വീഡിയോ പങ്കുവെച്ച് കുഞ്ചാക്കോ ബോബന്‍

Kunchacko Boban shared the video for those who said that Lion had previously acted in Hollywood and Bollywood films

കെ ആര്‍ അനൂപ്

, വ്യാഴം, 6 ജൂണ്‍ 2024 (09:19 IST)
ഇനി മലയാളം സിനിമ ലോകത്ത് ചിരിയുടെ പൂക്കാലം. കുഞ്ചാക്കോ ബോബനൊപ്പം സുരാജ് വെഞ്ഞാറമൂടും ഒന്നിക്കുന്ന 'ഗര്‍ര്‍ര്‍'ടൈറ്റില്‍ കൊണ്ടുതന്നെ ശ്രദ്ധ നേടിയിരുന്നു. ജൂണ്‍ 14ന് ചിത്രം റിലീസിന് എത്തുമ്പോള്‍ ലൊക്കേഷന്‍ വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് കുഞ്ചാക്കോ ബോബന്‍. സിനിമയില്‍ ഒറിജിനല്‍ സിംഹമാണ് അഭിനയിച്ചതെന്നും ഗ്രാഫിക്‌സ് സൃഷ്ടിയാണെന്ന് കരുതിയവര്‍ക്ക് തെറ്റിയെന്നും ചാക്കോച്ചന്‍ പറയുന്നു.
 
''സിംഹം ഗ്രാഫിക്‌സ് ആണത്രേ ഗ്രാഫിക്‌സ്. അതും മാന്ത് കിട്ടിയ എന്നോട്. ഗര്‍ര്‍ര്‍ ജൂണ്‍ 18 ന് ലോകമെമ്പാടുമുള്ള തിയറ്ററുകളില്‍ റിലീസ് ചെയ്യുന്നു.''-കുഞ്ചാക്കോ ബോബന്‍ സോഷ്യല്‍ മീഡിയയില്‍ എഴുതി. സുരാജും കുഞ്ചാക്കോ ബോബനും തമ്മിലുള്ള ഹാസ്യ സംഭാഷണങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടാണ് വീഡിയോ തയ്യാറാക്കിയിരിക്കുന്നത്. ഹോളിവുഡ്, ബോളിവുഡ് ചിത്രങ്ങളില്‍ വേഷമിട്ടിട്ടുള്ള മോജോ എന്ന സിംഹവും 'ദര്‍ശന്‍' എന്നു പേരുള്ള സിംഹമായി ആണ് മലയാളത്തില്‍ എത്തുന്നത്.
മദ്യപിച്ചെത്തി മൃഗശാലയിലെ സിംഹക്കൂട്ടിലേക്ക് കയറിച്ചെല്ലുന്ന യുവാവായാണ് കുഞ്ചാക്കോ ബോബന്‍ വേഷമിടുന്നു. എസ്രയ്ക്കു ശേഷം ജെയ് കെ സംവിധാനം ചെയ്യുന്ന സിനിമ കൂടിയാണിത്.ഓഗസ്റ്റ് സിനിമാസ് നിര്‍മ്മിക്കുന്ന സിനിമ ടൈറ്റില്‍ കൊണ്ടു തന്നെ വ്യത്യസ്തതയുള്ളതാണ്.
മൃഗശാലയുമായി ബന്ധപ്പെട്ട കഥയാണ് സിനിമ പറയുന്നത്.
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സുരേഷ് ഗോപി പറഞ്ഞ മമ്മൂട്ടി കമ്പനി ചിത്രം ചില്ലറ ഐറ്റമല്ല, സുരേഷ് ഗോപിക്കൊപ്പം മമ്മൂട്ടിയും കുഞ്ചാക്കോ ബോബനും ഫഹദും