Publish Date: Sat, 23 Apr 2022 (10:08 IST)
Updated Date: Sat, 23 Apr 2022 (10:11 IST)
അജഗജാന്തരതിനുശേഷം നടൻ ആൻറണി വർഗീസ് നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് 'ലൈല'. ഫെബ്രുവരിയിൽ ചിത്രീകരണം ആരംഭിച്ച ചിത്രത്തിൻറെ ഷൂട്ടിംഗ് കഴിഞ്ഞദിവസമാണ് എറണാകുളത്ത് പൂർത്തിയായത്. നടൻ സെന്തിൽ കൃഷ്ണയും ഫെബ്രുവരിയിൽ തന്നെ ചിത്രീകരണ സംഘത്തിനൊപ്പം ചേർന്നിരുന്നു. മുഴുനീള കഥാപാത്രത്തെ തന്നെയാണ് സെന്തിൽ അവതരിപ്പിക്കുന്നത്.
ഇപ്പോഴിതാ ചിത്രം വൈകാതെ തന്നെ തിയേറ്ററുകളിലെത്തുമെന്ന സൂചന നടൻ സെന്തിൽ കൃഷ്ണ നൽകി. ചിത്രീകരണം പൂർത്തിയാക്കിയ വിശേഷം പങ്കുവെച്ച് നടൻ ഇനി സ്‌ക്രീനിൽ കാണാം എന്നാണ് കുറിച്ചത്.
ഒരു മുഴുനീള ക്യാമ്പസ് ചിത്രം കൂടിയാണിത്.പുതുമുഖങ്ങളായ നന്ദന രാജനും സോനയും ശിവകാമിയുമാണ് നായികമാർ.കോളേജ് വിദ്യാർത്ഥിയായിട്ടാണ് ആൻറണി വർഗീസ് സിനിമയിൽ ഉണ്ടാകും.നവാഗതനായ അനുരാജ് ഒ.ബിയുടെതാണ് രചന.ബാലചന്ദ്രൻ ചുള്ളിക്കാട്, ജോണി ആൻറണി, സെന്തിൽ, കിച്ചു ടെല്ലുസ്, ശ്രീജ നായർ തുടങ്ങിയ താരങ്ങളും ചിത്രത്തിലുണ്ട്.