Select Your Language

Notifications

webdunia
webdunia
webdunia
webdunia

Meena: മമ്മൂട്ടി സിനിമകളിൽ ഇപ്പോൾ നായികയ്ക്ക് പ്രാധാന്യമില്ല: മീന പറയുന്നു

വിവാഹത്തിന് ശേഷം മടങ്ങിവരവ് നടത്തിയപ്പോഴും മീന കൂടുതലും ചെയ്തത് മോഹൻലാലിനൊപ്പമായിരുന്നു.

Mammootty

നിഹാരിക കെ.എസ്

, വെള്ളി, 4 ജൂലൈ 2025 (14:32 IST)
മമ്മൂട്ടി, മോഹൻലാൽ, സുരേഷ് ഗോപി എന്നിവരോടൊപ്പം നല്ല കെമിസ്ട്രി വർക്കായിട്ടുള്ള നടിയാണ് മീന. മലയാളത്തിൽ ഇവരുമായി ഒരുപിടി സിനിമകൾ മീന ചെയ്തിട്ടുമുണ്ട്. എല്ലാം, ഒന്നിനൊന്ന് മികച്ചതായിരുന്നു.

ഇതിൽ തന്നെ മോഹൻലാൽ ആയിരുന്നു മീനയുടെ മികച്ച പെയർ. വിവാഹത്തിന് ശേഷം മടങ്ങിവരവ് നടത്തിയപ്പോഴും മീന കൂടുതലും ചെയ്തത് മോഹൻലാലിനൊപ്പമായിരുന്നു. ദൃശ്യം, ദൃശ്യം 2, മുന്തിരിവള്ളികൾ തളിർക്കുമ്പോൾ, ബ്രോ ഡാഡി എന്നീ സിനിമകളിലാണ് മീന രണ്ടാം വരവിൽ മോഹൻലാലിനൊപ്പം അഭിനയിച്ചത്.
 
മോഹൻലാലിനൊപ്പം തകർത്തഭിനയിക്കുമ്പോഴും ഒരു മമ്മൂട്ടി ചിത്രത്തിനായി കാത്തിരിക്കുകയാണ് മീന. എന്തുകൊണ്ടാണ് മമ്മൂട്ടിയുമായി ഇപ്പോൾ സിനിമകളൊന്നും സംഭവിക്കാത്തതെന്ന് മീന തുറന്നു പറയുന്നു. മമ്മൂക്കയ്‌ക്കൊപ്പം ഒരു നല്ല സിനിമ ചെയ്യാനുള്ള കാത്തിരിപ്പിലാണ് താനെന്നും മീന പറയുന്നുണ്ട്. ക്ലബ് എഫ് എമ്മിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു നടി. 
 
'മമ്മൂക്കയുടെ കാര്യമോർക്കുമ്പോൾ എന്നും അഭിമാനമാണ്. അദ്ദേഹം ഒരു ലെജന്റാണ്. അദ്ദേഹത്തിന്റെ സുഹൃത്താണെന്നത് തന്നെ വലിയ കാര്യമാണ്. മമ്മൂക്കയോടൊപ്പം ഇനിയും നല്ലൊരു സിനിമയിൽ ഭാഗമാകണമെന്നത് എന്റെ വലിയ ആഗ്രഹമാണ്. പക്ഷെ അദ്ദേഹം ഇപ്പോൾ ചെയ്യുന്ന സിനിമകളിൽ നായികയ്ക്ക് അത്ര പ്രാധാന്യം ഇല്ല. അതുകൊണ്ടാകും അത്തരം അവസരങ്ങൾ വരാത്തത്. അങ്ങനെ തന്നെയാണെന്നാണ് ഞാൻ കരുതുന്നത്', മീന പറയുന്നു.     

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Sai Pallavi as Sita: 'വേറെ ആരേയും കിട്ടിയില്ലേ? സീത ആകാനുള്ള ലുക്ക് സായ് പല്ലവിക്കില്ല': ആ യുവനടി ആയിരുന്നു നല്ലതെന്ന് സോഷ്യല്‍ മീഡിയ