Webdunia - Bharat's app for daily news and videos

Install App

Jan E Man Movie: ജാൻ എ മൻ എന്ന പേരിന് എന്തായിരുന്നു കുഴപ്പം? മാറ്റണമെന്ന് ആവശ്യപ്പെട്ടിരുന്നുവെന്ന് ലാൽ

ഒരു ഹിന്ദി-ഉറുദു വാക്കായ ജാൻ എ മന്നിന്റെ അർഥം പ്രിയപ്പെട്ടയാൾ എന്നാണ്.

നിഹാരിക കെ.എസ്
വ്യാഴം, 10 ജൂലൈ 2025 (10:29 IST)
2021 നവംബർ റിലീസായ ജാൻ എ മൻ ഒരു ഫൺ എന്റർടെയ്‌നറായിരുന്നു. ചിദംബരം സംവിധാനം ചെയ്ത ചിത്രം ഹിറ്റായിരുന്നു. 50 കോടിക്ക് മുകളിൽ സിനിമ കളക്ട് ചെയ്‌തെന്നാണ് റിപ്പോർട്ട്. വലിയ താരങ്ങളില്ലാതെ എത്തിയ ചിത്രം തിയേറ്ററുകളിൽ വലിയ വിജയമാണ് സ്വന്തമാക്കിയത്. ചിത്രത്തിന് ഇന്നും റിപ്പീറ്റ് വാല്യൂ ഉണ്ട്. ഒരു ഹിന്ദി-ഉറുദു വാക്കായ ജാൻ എ മന്നിന്റെ അർഥം പ്രിയപ്പെട്ടയാൾ എന്നാണ്. ചിത്രത്തിലെ ഏറെ പ്രധാനപ്പെട്ട രംഗവുമായി ബന്ധപ്പെട്ടതായിരുന്നു ഈ വാക്കുകൾ.
 
ജാൻ എ മൻ എന്ന ചിത്രത്തിൻറെ പേരുമാറ്റണമെന്നതിനെ കുറിച്ചുണ്ടായ ഒരു സംസാരത്തെ കുറിച്ച് രേഖാ മേനോനുമായുള്ള അഭിമുഖത്തിൽ സംവിധായകനും നടനുമായ ലാൽ പറഞ്ഞ കാര്യമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ വൈറൽ ആയിരിക്കുന്നത്. ചിദംബരം സംവിധാനം ചെയ്ത ബേസിൽ ജോസഫ് ചിത്രത്തിന്റെ ഈ പേരുകേട്ടാൽ താനായാൽ തിയേറ്ററിൽ പോകില്ലെന്നും പേരു മാറ്റണമെന്നും സംവിധായകനോട് ആവശ്യപ്പെട്ടുവെന്നും ലാൽ പറയുന്നു. 
 
പുതിയ സംവിധായകരുമായുള്ള അനുഭവം എങ്ങനെയായിരുന്നു എന്നായിരുന്നു രേഖ മേനോന്റെ ചോദ്യം, ഇതിന് ലാലിന്റെ മറുപടി ഇങ്ങനെ: 'പടത്തിലെ എല്ലാം ഇഷ്ടമായി, ജാൻ എ മൻ എന്ന പേരുമാത്രം ഇഷ്ടമായില്ല എന്ന് ചിദംബരത്തിനോട് പറഞ്ഞു. നിങ്ങൾ ആളുകയറരുതെന്ന് എന്തിനാണ് വാശിപിടിക്കുന്നത്. ആ പേര് കേട്ട് കഴിഞ്ഞാൽ ഞാൻ പോകില്ല, ജാൻ എ മൻ എന്ന പേരുമാറ്റെന്ന് പറഞ്ഞു. അപ്പോൾ അദ്ദേഹം ഒഴിഞ്ഞ് മാറി, പക്ഷേ ആ പേര് കറക്ടായിരുന്നുവെന്ന് കൃത്യമായി ചിദംബരം തെളിയിച്ചു തന്നു' എന്ന് ലാൽ പറയുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോമഡി ചെയ്യുന്ന ആൾ ജീവിതത്തിലും അങ്ങനെയാകുമെന്ന് കരുതരുത്, ചക്കപ്പഴം താരം റാഫിയുമായി വേർപിരിഞ്ഞെന്ന് മഹീന

ഫോട്ടോകളെല്ലാം നീക്കം ചെയ്തു, മക്കളും വിജയിയെ വെറുത്ത് തുടങ്ങിയോ?: എല്ലാത്തിനും കാരണം തൃഷയെന്ന് ആരാധകർ

Trisha and Vijay: വിജയിനെ സമാധാനത്തോടെ ജീവിക്കാൻ തൃഷ അനുവദിക്കണം: അന്തനൻ

Vijay- Trisha: പ്രണയത്തിലാണെന്ന ഗോസിപ്പുകൾ അപ്പോൾ സത്യമോ?, വിവാഹമോചന അഭ്യൂഹങ്ങൾക്കിടെ വിജയ്ക്ക് പിറന്നാൾ ആശംസിച്ച് തൃഷ, ചർച്ചയാക്കി ആരാധകർ

Drishyam 3: 'ദൃശ്യം 3' മൂന്ന് ഭാഷകളിലും ഒന്നിച്ച് റിലീസ് ചെയ്യാന്‍ ആലോചന

എല്ലാം കാണുക

ഏറ്റവും പുതിയത്

അമേരിക്കയിൽ വീണ്ടും മിന്നൽ പ്രളയം, ഇത്തവണ ന്യൂ മെക്സിക്കോയിൽ,3 മരണം, വൻ നാശനഷ്ടം

ബിന്ദുവിന്റെ കുടുംബത്തിന് 10 ലക്ഷം രൂപ സര്‍ക്കാര്‍ നഷ്ടപരിഹാരം പ്രഖ്യാപിച്ചു; മകന് സര്‍ക്കാര്‍ ജോലി നല്‍കും

ഗാസയില്‍ വെടിനിര്‍ത്തല്‍ ചര്‍ച്ചകളുടെ ഭാഗമായി പത്ത് ബന്ദികളെ വിട്ടയക്കുമെന്ന് ഹമാസ്

സാമ്പത്തിക തട്ടിപ്പ് കേസ്: സൗബിന്‍ അടക്കമുള്ള പ്രതികള്‍ക്ക് ജാമ്യം നല്‍കിയതിനെതിരെ സുപ്രീംകോടതിയില്‍ ഹാര്‍ജി

ശ്രീരാമനും ശിവനും ജനിച്ചത് ഇന്ത്യയിലല്ലെന്ന് നേപ്പാള്‍ പ്രധാനമന്ത്രി

അടുത്ത ലേഖനം
Show comments