Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഈ വർഷത്തെ ജനപ്രിയ ചിത്രമായി എമ്പുരാനും റെട്രോയും; തുടരും ലിസ്റ്റിൽ ഇല്ല, ആ 10 ചിത്രങ്ങളിതാ

ഹിന്ദിയിൽ നിന്ന് ആറ് സിനിമകൾ ഇടംപിടിച്ചപ്പോൾ തമിഴിൽ നിന്ന് മൂന്ന് സിനിമകളാണ് തിരഞ്ഞെടുക്കപ്പെട്ടത്.

Retro

നിഹാരിക കെ.എസ്

, വ്യാഴം, 10 ജൂലൈ 2025 (09:18 IST)
ഐഎംഡിബിയുടെ ജനുവരി മുതൽ ജൂലൈ വരെയുള്ള ഏറ്റവും ജനപ്രീയ സിനിമകളുടെ ലിസ്റ്റ് പുറത്തുവരുമ്പോൾ മലയാളികൾക്ക് അമ്പരപ്പ്. ഏറ്റവും ജനപ്രീതി നേടിയ 10 ഇന്ത്യൻ ചിത്രങ്ങളുടെ ലിസ്റ്റ് ആണ് പുറത്തുവന്നിരിക്കുന്നത്. മലയാളത്തിൽ നിന്നും ഒരു സിനിമ മാത്രമേ ലിസ്റ്റിൽ ഇടംപിടിച്ചിട്ടുള്ളു. ഇതിൽ ഹിന്ദിയിൽ നിന്ന് ആറ് സിനിമകൾ ഇടംപിടിച്ചപ്പോൾ തമിഴിൽ നിന്ന് മൂന്ന് സിനിമകളാണ് തിരഞ്ഞെടുക്കപ്പെട്ടത്.
 
ലൂസിഫറിൻറെ രണ്ടാം ഭാഗമായി, മുരളി ഗോപിയുടെ തിരക്കഥയിൽ പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്ത്, മോഹൻലാൽ നായകനായ എമ്പുരാൻ ആണ് മലയാളത്തിൽ നിന്നുള്ള ഒരേയൊരു എൻട്രി. നിലവിൽ ലിസ്റ്റിൽ ഏഴാം സ്ഥാനത്താണ് എമ്പുരാൻ ഇടം പിടിച്ചിരിക്കുന്നത്. മാർച്ചിൽ പുറത്തിറങ്ങിയ ചിത്രം സമ്മിശ്ര പ്രതികരണങ്ങൾ ആണ് നേടിയതെങ്കിലും ആഗോള ബിസിനെസ്സിൽ 300 കോടിയോളം നേടിയിരുന്നു.
 
എമ്പുരാൻ ഇടംപിടിക്കുകയും മോഹൻലാലിന്റെ മറ്റൊരു ഹിറ്റ് ചിത്രമായ തുടരും ലിസ്റ്റിൽ കയറാതിരിക്കുകയും ചെയ്തത് ആരാധകരെ അമ്പരപ്പിച്ചിട്ടുണ്ട്. എമ്പുരാനേക്കാൾ എന്തുകൊണ്ടും മികച്ചതും ജനപ്രീതി നേടിയതുമായ സിനിമയാണ് തുടരും എന്നാണ് ആരാധകർ ചൂണ്ടിക്കാട്ടുന്നത്.
 
വിക്കി കൗശൽ നായകനായി എത്തിയ 'ഛാവ'യാണ് ഈ ലിസ്റ്റിൽ ഒന്നാം സ്ഥാനത്ത്. ഇന്ത്യൻ ബോക്സ് ഓഫീസിൽ നിന്ന് 557 കോടിയാണ് സിനിമ നേടിയത്. മികച്ച പ്രതികരണം നേടിയ സിനിമയ്ക്ക് കളക്ഷനിൽ വലിയ മുന്നേറ്റമുണ്ടാക്കാൻ സാധിച്ചിരുന്നു. സിനിമയിലെ വിക്കി കൗശലിന്റെ പ്രകടനം ഏറെ ചർച്ചയായിരുന്നു.
 
പ്രദീപ് രംഗനാഥൻ ചിത്രം 'ഡ്രാഗൺ' ആണ് രണ്ടാം സ്ഥാനം സ്വന്തമാക്കിയിരിക്കുന്നത്. അശ്വത് മാരിമുത്തു സംവിധാനം ചെയ്ത ഡ്രാഗൺ ബോക്സ് ഓഫീസിൽ നിന്നും 100 കോടിക്കും മുകളിലാണ് ചിത്രം നേടിയത്. തിയേറ്ററിൽ പരാജയമായെങ്കിലും റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്ത് ഷാഹിദ് കപൂർ നായകനായി എത്തിയ 'ദേവ' ജനപ്രീതിയിൽ മൂന്നാം സ്ഥാനം നേടി. 
 
ബോക്സ് ഓഫീസിൽ വലിയ വിജയം കൊയ്ത അജയ് ദേവ്ഗൺ ചിത്രം 'റെയ്ഡ് 2' നാലാം സ്ഥാനം നേടിയപ്പോൾ കാർത്തിക് സുബ്ബരാജ്-സൂര്യ ചിത്രം 'റെട്രോ' അഞ്ചാം സ്ഥാനത്തെത്തി. ദി ഡിപ്ലോമാറ്റ്, സിതാരെ സമീൻ പർ, കേസരി ചാപ്റ്റർ 2, വിടാമുയർച്ചി എന്നിവയാണ് ലിസ്റ്റിലുള്ള മറ്റു സിനിമകൾ.  
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ലാൽ സാർ പഴയ ലാൽ സാർ തന്നെയാ,... L365ൽ കാക്കിയണിയാൻ മോഹൻലാൽ