Select Your Language

Notifications

webdunia
webdunia
webdunia
webdunia

ലാൽ സാർ പഴയ ലാൽ സാർ തന്നെയാ,... L365ൽ കാക്കിയണിയാൻ മോഹൻലാൽ

Mohanlal L365 movie,Mohanlal as police officer,Dan Thomas L365 film,L365 movie cast,മോഹൻലാൽ L365,മോഹൻലാൽ പൊലീസ് വേഷത്തിൽ,L365 മോഹൻലാൽ

അഭിറാം മനോഹർ

, ബുധന്‍, 9 ജൂലൈ 2025 (17:34 IST)
L365
തുടരും എന്ന ബംബര്‍ ഹിറ്റിന് ശേഷം അടുത്ത മോഹന്‍ലാല്‍ സിനിമയ്ക്കായുള്ള കാത്തിരിപ്പിലാണ് മോഹന്‍ലാല്‍ ആരാധകര്‍. തരുണ്‍മൂര്‍ത്തി സിനിമയുടെ വിജയത്തിന് ശേഷം കൂടുതല്‍ യുവസംവിധായകരുടെ പേരുകള്‍ മോഹന്‍ലാലിനൊപ്പം സമീപകാലത്തായി കേള്‍ക്കുന്നുണ്ട്. എന്നാല്‍ എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് നവാഗതനായ ഓസ്റ്റിന്‍ഡാന്‍ തോമസിനാണ് മോഹന്‍ലാല്‍ പുതുതായി തന്റെ ഡേറ്റ്‌സ് നല്‍കിയിരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് പുതിയ ചിത്രം ഔദ്യോഗികമായി അനൗണ്‍സ് ചെയ്തത്.
 
 മോഹന്‍ലാലിന്റെ കരിയറിലെ 365മത്തെ സിനിമ ആരാധകരെ സംബന്ധിച്ചിടത്തോളം ഏറെ പ്രതീക്ഷ നിറഞ്ഞതാണ്.ഏറെ നാളുകള്‍ക്ക് ശേഷം മോഹന്‍ലാല്‍ പോലീസ് വേഷത്തിലെത്തുന്ന സിനിമയാകും ഇതെന്നാണ് റിപ്പോര്‍ട്ടുകള്‍. കോമഡിക്ക് പ്രാധാന്യമുള്ള ത്രില്ലര്‍ സിനിമയായാകും മോഹന്‍ലാല്‍ എത്തുക.സിനിമയുടെ പുറത്തുവിട്ട ഫസ്റ്റ് ലുക്ക് പോസ്റ്ററില്‍ യൂണിഫോം ഉള്‍പ്പെടുത്തിയിരിക്കുന്നതിനാല്‍ മോഹന്‍ലാലിന്റെ അപ്പിയറന്‍സ് അങ്ങനെ തന്നെയാകാനാണ് സാധ്യത.
 
 വിജയ് സൂപ്പറും പൗര്‍ണമിയും, അഞ്ചാം പാതിര തുടങ്ങിയ സിനിമകളുടെ ചീഫ് അസോസിയേറ്റ് ഡയറക്ടറായിരുന്ന നടന്‍ കൂടിയായ ഓസ്റ്റിന്‍ ഡാന്‍ തോമസാണ് സിനിമയുടെ സംവിധാനം. രതീഷ് രവിയാണ് സിനിമയുടെ കഥ, തിരക്കഥ, സംഭാഷണം എന്നിവ രചിച്ചിരിക്കുന്നത്. അഞ്ചാം പാതിര, തല്ലുമാല തുടങ്ങിയ ഹിറ്റ് സിനിമകള്‍ സമ്മാനിച്ചിട്ടുള്ള ആഷിക് ഉസ്മാന്‍ നിര്‍മാണകമ്പനിയാണ് സിനിമയുടെ നിര്‍മാതാക്കള്‍.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Nayanthara Vighnesh Shivan: നയൻതാര ആ ജോത്സ്യന്റെ പിടിയിലോ? വിഘ്നേഷ് ശിവനുമായി പിരിയുന്നുവെന്ന അഭ്യൂഹത്തെക്കുറിച്ച് അന്തനൻ