Webdunia - Bharat's app for daily news and videos

Install App

ലിയോ സിനിമയ്ക്കിടെ മാലയിട്ടു, വിവാഹ തലേന്ന് വധുവും വരനുംതിയേറ്ററിൽ എത്തി, തമിഴ്‌നാട്ടിൽ നിന്നുള്ള കാഴ്ച

കെ ആര്‍ അനൂപ്
വ്യാഴം, 19 ഒക്‌ടോബര്‍ 2023 (12:20 IST)
വിജയ് നായകനായ എത്തുന്ന ഓരോ സിനിമയും ആരാധകർക്ക് വെറുമൊരു സിനിമ മാത്രമല്ല. ജീവിതത്തിലെ എല്ലാ വിഷമങ്ങളും മറന്നു കുറച്ചുനിമിഷം ആഘോഷമാക്കാൻ ഉള്ളതാണ് ഓരോ വിജയ് ചിത്രവും. ഒരു വിജയിച്ചിത്രം തിയേറ്ററുകളിൽ എത്താനായി മാസങ്ങളോളം ദിവസങ്ങൾ ഇനി കാത്തിരിക്കുന്നവരുണ്ട്. ലിയോ തിയേറ്ററുകളിൽ എത്തിയപ്പോഴും ആരാധകർ ഒരു സിനിമയെ എത്രത്തോളം സ്‌നേഹിക്കുന്നു എന്നതിൻറെ നേർക്കാഴ്ചകൾ കാണാനായി. കടുത്ത വിജയ് ആരാധകരായ വധൂവരന്മാർ ലിയോ പ്രദർശിപ്പിക്കുന്ന തിയറ്ററിൽ എത്തി മാലയിടുന്നതിൻറെ വീഡിയോയാണ് പുറത്തുവന്നിരിക്കുന്നത്.
 
തമിഴ്‌നാട്ടിലെ പുതുക്കോട്ടയിലാണ് ഇത്തരത്തിൽ ഒരു മാലയിടൽ നടന്നത്.വെങ്കടേഷും മഞ്ജുളയുമാണ് തങ്ങൾക്ക് പ്രിയപ്പെട്ട വിജയുടെ ലിയോ കളിക്കുന്ന തിയേറ്ററിൽ എത്തി മാലയിട്ടത്.വിജയ് ആരാധക സംഘടനയായ വിജയ് മക്കൾ ഇയക്കം ഭാരവാഹികളും ഇതേ തിയേറ്ററിൽ തന്നെ ഉണ്ടായിരുന്നു. 
 
ലോകേഷ് സിനിമാറ്റിക് യൂണിവേഴ്‌സിൻറെ ഭാഗമായ മൂന്നാമത്തെ ചിത്രമായി ലിയോ മാറി.കൈതി, വിക്രം എന്നിവയാണ് ഈ യൂണിവേഴ്‌സിലെ ആദ്യ രണ്ട് ചിത്രങ്ങൾ.അഡ്വാൻസ് റിസർവേഷനിലൂടെത്തന്നെ ചിത്രം റെക്കോർഡ് കളക്ഷനാണ് നേടിയിരിക്കുന്നത്. ആദ്യദിന കളക്ഷൻ വിവരങ്ങൾ നിർമ്മാതാക്കൾ വൈകാതെ പുറത്തുവിടും.
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പയ്യയിൽ തമന്നയ്ക്ക് പകരം ആദ്യം കാസ്റ്റ് ചെയ്തത് നയൻതാരയെ; സംവിധായകൻ പറയുന്നു

'ഞാനുമായി പിരിഞ്ഞ ശേഷം ആ സംവിധായകൻ നിരവധി ഹിറ്റ് സിനിമകളുണ്ടാക്കി': മോഹൻലാൽ

സംഗീത പിണങ്ങിപ്പോയെന്നത് സത്യമോ; അഭ്യൂഹങ്ങൾക്ക് ആക്കം കൂട്ടി പിതാവിന്റെ വാക്കുകൾ

'ലൂസിഫര്‍ മലയാളത്തിന്റെ ബാഹുബലി': പൃഥ്വി തള്ളിയതല്ലെന്ന് സുജിത്ത് സുധാകരൻ

Lucifer 3: 'അപ്പോ ബോക്‌സ്ഓഫീസിന്റെ കാര്യത്തില്‍ ഒരു തീരുമാനമായി'; മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിക്കുന്ന ആശിര്‍വാദിന്റെ സിനിമ 'ലൂസിഫര്‍ 3'

എല്ലാം കാണുക

ഏറ്റവും പുതിയത്

പാര്‍ക്കിങ്ങിനെ ചൊല്ലി തര്‍ക്കം, ക്യാബ് ഡ്രൈവറെ തല്ലിക്കൊന്നു

നവീന്‍ ബാബു കൈക്കൂലി വാങ്ങിയിട്ടില്ല, നടന്നതെല്ലാം ദിവ്യയുടെ പ്ലാന്‍; ലാന്റ് റവന്യു ജോയിന്റ് കമ്മീഷണറുടെ റിപ്പോര്‍ട്ട് പുറത്ത്

കാസര്‍ഗോഡ് ബന്ധുവീട്ടിലേക്ക് നടന്നു പോയ വയോധികന്‍ സൂര്യാഘാതമേറ്റ് മരിച്ചു

വേനല്‍ കാലത്ത് ആസ്മ രോഗികള്‍ പ്രത്യേകം ശ്രദ്ധിക്കണം

വരും ദിവസങ്ങളില്‍ തെക്കന്‍ ജില്ലകളില്‍ മഴ ശക്തമാകും; ചൊവ്വാഴ്ച മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

അടുത്ത ലേഖനം
Show comments