Select Your Language

Notifications

webdunia
webdunia
webdunia
webdunia

സ്‌ക്രീനില്‍ തമന്നയും ദിലീപും,'ബാന്ദ്ര'യുടെ റിലീസിനായി കാത്തിരിക്കുന്നുവെന്ന് ഐശ്വര്യ ലക്ഷ്മി

സ്‌ക്രീനില്‍ തമന്നയും ദിലീപും,'ബാന്ദ്ര'യുടെ റിലീസിനായി കാത്തിരിക്കുന്നുവെന്ന് ഐശ്വര്യ ലക്ഷ്മി

കെ ആര്‍ അനൂപ്

, വ്യാഴം, 19 ഒക്‌ടോബര്‍ 2023 (11:08 IST)
ദിലീപിന്റെ ആക്ഷന്‍-പാക്ക്ഡ് എന്റര്‍ടെയ്നറായ 'ബാന്ദ്ര' നവംബറില്‍ പ്രദര്‍ശനത്തിന് എത്തും. നടി തമന്ന മലയാള സിനിമയിലേക്ക് എത്തുന്ന സന്തോഷത്തിലാണ് ഐശ്വര്യ ലക്ഷ്മിയും. ദിലീപും തമന്നയും തമ്മിലുള്ള സ്‌ക്രീന്‍ കെമിസ്ട്രി ഐശ്വര്യക്ക് നന്നായി ഇഷ്ടമായി. തന്റെ ഇഷ്ടത്തെക്കുറിച്ച് നടി സിനിമയുടെ രണ്ടാമത്തെ ടീസര്‍ പങ്കുവെച്ചുകൊണ്ട് സോഷ്യല്‍ മീഡിയയില്‍ എഴുതുകയും ചെയ്തു. 'ബാന്ദ്ര'യുടെ റിലീസിനായി ഐശ്വര്യ ലക്ഷ്മിയും കാത്തിരിക്കുകയാണ്.
 
പാന്‍ ഇന്ത്യന്‍ താരനിര അണിനിരയ്ക്കുന്നുണ്ട്.തമിഴ് നടന്‍ ശരത് കുമാറും ബോളിവുഡ് നടന്‍ ദിനോ മോറിയയും സിനിമയിലുണ്ട്. സിദ്ദിഖ്, കലാഭവന്‍ ഷാജോണ്‍, ഗണേഷ് കുമാര്‍ തുടങ്ങി വന്‍ താരനിര അണിനിരക്കുന്നു.തമന്നയുടെ ആദ്യ മലയാള ചിത്രം കൂടിയാണിത്.
സിനിമയ്ക്ക് തിരക്കഥ ഒരുക്കുന്നത് ഉദയ്കൃഷ്ണയും ഛായാഗ്രഹണം ഷാജി കുമാറുമാണ്. സാം സിഎസാണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്. ബിഗ് ബജറ്റില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ എഡിറ്റര്‍ വിവേക് ഹര്‍ഷനാണ്.സംഗീതം: സാം സി എസ്.ആക്ഷന്‍ രംഗങ്ങള്‍ക്ക് ഏറെ പ്രാധാന്യമുള്ള ചിത്രത്തില്‍ മൂന്ന് പേര്‍ ചേര്‍ന്നാണ് സംഘട്ടനങ്ങള്‍ ഒരുക്കുന്നത്. ദിനേശ് മാസ്റ്റര്‍, പ്രസന്ന മാസ്റ്റര്‍ എന്നിവരാണ് ഡാന്‍സ് കൊറിയോഗ്രാഫേഴ്സ്.
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

തുടര്‍ പരാജയങ്ങളില്‍ നിന്ന് കരകയറാന്‍ നിവിന്‍ പോളി,വെബ് സീരീസിലൂടെ തിരിച്ചുവരവ് ഗംഭീരമാക്കുമോ ?