Select Your Language

Notifications

webdunia
webdunia
webdunia
Saturday, 19 April 2025
webdunia

'ഒരുമിച്ചൊരു സിനിമ ചെയ്യണമെന്ന് പറയാറുണ്ട്'; ജയറാം സഹോദരനെ പോലെയെന്ന് ശിവരാജ് കുമാര്‍

shivraj kumar

കെ ആര്‍ അനൂപ്

, വ്യാഴം, 19 ഒക്‌ടോബര്‍ 2023 (12:13 IST)
ജയിലര്‍ എന്ന ഒറ്റ സിനിമ തെന്നിന്ത്യന്‍ സിനിമയില്‍ ഒട്ടാകെ ശിവരാജ് കുമാര്‍ എന്ന പേര് എത്തിച്ചു. അതിഥി വേഷം മലയാളത്തിലും അദ്ദേഹത്തിന് അവസരങ്ങളുടെ വാതല്‍ തുറന്നു കൊടുത്തു. ഇപ്പോള്‍ ഇതാ മലയാള സിനിമയിലെ തന്റെ ഇഷ്ട താരങ്ങളെക്കുറിച്ച് തുറന്നു പറയുകയാണ് കന്നട സൂപ്പര്‍താരം.
 
ദുല്‍ഖര്‍ സല്‍മാന്റെ വലിയൊരു ആരാധകനാണ് താനെന്ന് ശിവരാജ് കുമാര്‍ പറഞ്ഞു. ആദ്യ സിനിമ മുതലേ താന്‍ ദുല്‍ഖറിനെ ശ്രദ്ധിക്കാറുണ്ടെന്നും അദ്ദേഹം പറയുന്നു.
 
30-35 വര്‍ഷങ്ങളായി മമ്മൂട്ടിയുടെ ചിത്രങ്ങള്‍ താന്‍ കാണാറുണ്ടെന്നും മോഹന്‍ലാലുമായി വളരെ അടുപ്പം ഉണ്ടെന്നും ശിവരാജ് കുമാര്‍ പറയുന്നു.
 
'എന്റെ അച്ഛനുമായും കുടുംബവുമായും മോഹന്‍ലാല്‍ സാറിന് ബന്ധമുണ്ട്. ഇന്ത്യന്‍ സിനിമയിലെ തന്നെ മാസ്റ്റേഴ്‌സ് ആണ് മോഹന്‍ലാലും മമ്മൂട്ടിയും.
 
ജയറാം സാര്‍ എനിക്ക് സഹോദരനെ പോലെയാണ്. കേരളത്തില്‍ വരുമ്പോഴൊക്കെ നമുക്ക് ഒരുമിച്ച് സിനിമ ചെയ്യണമെന്ന് അദ്ധേഹം പറയാറുണ്ട്. നല്ലൊരു സിനിമയില്‍ ഒരുമിച്ച് അഭിനയിക്കാന്‍ കഴിഞ്ഞതില്‍ എനിക്ക് സന്തോഷമുണ്ട്. അതുപോലെ തന്നെ തിലകന്‍, പൃഥ്വിരാജ്, ഫഹദ് ഫാസില്‍ എന്നീ നടന്മാരെയും എനിക്ക് വളരെ ഇഷ്ടമാണ്',-ശിവരാജ് കുമാര്‍ പറഞ്ഞു.
 
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പുതിയ വീട്ടിലേക്ക് താമസം മാറാന്‍ ആദിത്യന്‍ ഏറെ ആഗ്രഹിച്ചിരുന്നു; പ്രിയ സംവിധായകന്റെ മരണത്തില്‍ വിറങ്ങലിച്ച് കുടുംബ പ്രേക്ഷകര്‍