Publish Date: Wed, 15 Nov 2023 (17:45 IST)
Updated Date: Wed, 15 Nov 2023 (17:51 IST)
കോളിവുഡില്‍ ഏറ്റവും വലിയ പ്രീ റിലീസ് ഹൈപ്പോടെ എത്തിയ ചിത്രമായിരുന്നു വിക്രത്തിന് ശേഷം ലോകേഷ് കനകരാജ് സംവിധാനം ചെയ്ത വിജയ് ചിത്രമായ ലിയോ. ആദ്യദിനങ്ങളില്‍ സമ്മിശ്രമായ പ്രതികരണങ്ങളാണ് ലഭിച്ചതെങ്കിലും രജനികാന്ത് ചിത്രമായ ജയിലറിനെ മറികടന്ന് വിജയയുടെ കരിയറിലെ ഏറ്റവും വലിയ വിജയമാകാന്‍ ചിത്രത്തിനായിരുന്നു. ജയിലറെ മറികടക്കാന്‍ സാധിച്ചെങ്കിലും തമിഴകത്തെ എക്കാലത്തെയും വലിയ വിജയമെന്ന നേട്ടം സ്വന്തമാക്കാന്‍ വിജയ് ചിത്രത്തിനായിട്ടില്ല.
തമിഴ് സിനിമയിലെ എക്കാലത്തെയും വലിയ വിജയങ്ങളുടെ പട്ടികയില്‍ രണ്ടാം സ്ഥാനത്താണ് ചിത്രം. സിനിമയുടെ തിയേറ്റര്‍ റണ്‍ ഏറെക്കുറെ അവസാനിച്ചതിനാല്‍ തമിഴ് സിനിമയുടെ എക്കാലത്തെയും വലിയ വിജയങ്ങളുടെ പട്ടികയില്‍ ചിത്രം രണ്ടാമതായി അവസാനിക്കാനാണ് സാധ്യതയേറെയും. 2018ല്‍ റിലീസ് ചെയ്ത രജനീകാന്തിന്റെ എന്തിരന് 2.0 ആണ് തമിഴകത്തെ എക്കാലത്തെയും വലിയ ഹിറ്റ് ചിത്രം. 655.44 കോടിയാണ് സിനിമയുറ്റെ ലൈഫ് ടൈം ഗ്രോസ്. 612 കോടിയാണ് ലിയോ നിലവില്‍ നേടിയിട്ടുള്ളത്.
അഭിറാം മനോഹർ
Publish Date: Wed, 15 Nov 2023 (17:45 IST)
Updated Date: Wed, 15 Nov 2023 (17:51 IST)