Select Your Language

Notifications

webdunia
webdunia
webdunia
webdunia

'ലിയോ' ചിത്രീകരണം പൂര്‍ത്തിയാക്കി ഗൗതം മേനോനും, കാശ്മീര്‍ ഷെഡ്യൂള്‍ ഉടന്‍ അവസാനിക്കും

'ലിയോ' ചിത്രീകരണം പൂര്‍ത്തിയാക്കി ഗൗതം മേനോനും, കാശ്മീര്‍ ഷെഡ്യൂള്‍ ഉടന്‍ അവസാനിക്കും

കെ ആര്‍ അനൂപ്

, ശനി, 4 മാര്‍ച്ച് 2023 (15:10 IST)
'ലിയോ' ചിത്രീകരണം വളരെ വേഗത്തില്‍ പുരോഗമിക്കുന്നു. കാശ്മീര്‍ ഷെഡ്യൂള്‍ അവസാനഘട്ടത്തില്‍ ആണെന്നാണ് വിവരം.സംവിധായകന്‍ മിഷ്‌കിന്‍ തന്റെ ഭാഗങ്ങളുടെ ചിത്രീകരണം പൂര്‍ത്തിയാക്കിയതായി കഴിഞ്ഞ ആഴ്ച ആദ്യം അറിയിച്ചിരുന്നു. ഇപ്പോഴിതാ ഗൗതം മേനോനും ഷൂട്ട് പൂര്‍ത്തിയാക്കി.കാശ്മീരില്‍ നിന്ന് ചെന്നൈയിലേക്ക് അദ്ദേഹം മടങ്ങും.
 
കഴിഞ്ഞയാഴ്ച ഗൗതം വാസുദേവ് ??മേനോന്‍ തന്റെ ജന്മദിനം 'ലിയോ' സെറ്റില്‍ ആഘോഷിച്ചു. അടുത്ത ഷെഡ്യൂളില്‍ വിജയ്, തൃഷ എന്നിവര്‍ക്കൊപ്പം അര്‍ജുന്‍ സര്‍ജയും സഞ്ജയ് ദത്തും ജോയിന്‍ ചെയ്യുമെന്നും കേള്‍ക്കുന്നു.
 
 ലോകേഷ് സിനിമാറ്റിക് യൂണിവേഴ്സിന്റെ ഭാഗമാണ് 'ലിയോ'. വിജയ്, തൃഷ, മിഷ്‌കിന്‍, മന്‍സൂര്‍ അലി ഖാന്‍, ഗൗതം വാസുദേവ് ??മേനോന്‍, പ്രിയ ആനന്ദ്, അര്‍ജുന്‍, സഞ്ജയ് ദത്ത്, സാന്‍ഡി, മാത്യു തോമസ് എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇന്ദ്രന്‍സിന്റെ 'നിഗൂഢം', ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്ത്