Select Your Language

Notifications

webdunia
webdunia
webdunia
webdunia

'നീ തീർന്നെടാ, നീ തീർന്നു’ - പാർവതിയെ നായികയാക്കിയ സംവിധായകന് വധഭീഷണി

'നീ തീർന്നെടാ, നീ തീർന്നു’ - പാർവതിയെ നായികയാക്കിയ സംവിധായകന് വധഭീഷണി

ചിപ്പി പീലിപ്പോസ്

, തിങ്കള്‍, 25 നവം‌ബര്‍ 2019 (08:35 IST)
കസബ വിവാദത്തിനു ശേഷം നടി പാർവതി തിരുവോത്തിനു സോഷ്യൽ മീഡിയകൾ വഴി നിരവധി ഭീഷണികൾ വന്നിരുന്നു. നടിക്കെതിരെ അസഭ്യവർഷം തന്നെയായിരുന്നു ഫാൻസ് വെട്ട്കിളി കൂട്ടങ്ങൾ നടത്തിയത്. ഇതിനു ശേഷം താരത്തിനു രണ്ട് മൂന്ന് സിനിമകളുടെ ഓഫർ മാത്രമേ വന്നിരുന്നുള്ളു എന്ന് നടി തുറന്നു പറയുകയും ചെയ്തിരുന്നു. 
 
വിവാദങ്ങൾ അടങ്ങിയ ശേഷം പാർവതി ഏറ്റെടുത്ത സിനിമയാണ് ഉയരെ. എന്നല, ഉയരെയിൽ പാർവതിയെ നായികയാക്കരുതെന്ന് തനിക്ക് ഭീഷണി ഉണ്ടായിരുന്നുവെന്ന് സംവിധായകൻ മനു അശോകൻ പറയുന്നു. പാർവതിയെ നായികയാക്കിയപ്പോള്‍ തനിക്ക് ഒരുപാട് ഭീഷണി സന്ദേശങ്ങള്‍ ലഭിച്ചെന്ന് സംവിധായകന്‍ മനു അശോകന്‍.’നീ തീര്‍ന്നെടാ’ എന്നായിരുന്നു ഒരു സന്ദേശമെന്നും സംവിധായകന്‍ പറഞ്ഞു.
 
അങ്ങനെ തീരുകയാണെങ്കില്‍ തീരട്ടെ എന്നായിരുന്നു ആ സന്ദേശത്തിനുള്ള തന്റെ മറുപടി. പാര്‍വ്വതിയല്ലാതെ മറ്റാരെയെങ്കിലും ആ വേഷത്തിലേക്കു സങ്കല്‍പ്പിക്കാന്‍ കഴിയില്ലായിരുന്നുവെന്നും സംവിധായകന്‍ പറഞ്ഞു. പാർവതിയുടെ മികച്ച അഭിനയങ്ങളിൽ ഒന്നാണ് ഉയരെയിലെ പല്ലവി. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

എന്നെ നായകനാക്കി ഒരു സിനിമ എടുത്താൽ മുടക്കിയ പണം തിരികെ ലഭിക്കുമോ ? അജു വർഗീസിന്റെ സംശയം അതായിരുന്നു