Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഞാൻ അഭിനയിച്ച സിനിമകളിൽ അച്ഛൻ നല്ലതെന്ന് പറഞ്ഞത് ആ സിനിമ മാത്രം - വിനീത് ശ്രീനിവാസൻ

ഞാൻ അഭിനയിച്ച സിനിമകളിൽ അച്ഛൻ നല്ലതെന്ന് പറഞ്ഞത് ആ സിനിമ മാത്രം - വിനീത് ശ്രീനിവാസൻ
, ശനി, 23 നവം‌ബര്‍ 2019 (18:49 IST)
ഗായകൻ, തിരക്കഥാകൃത്ത്, സംവിധായകൻ, അഭിനയതാവ്, അങ്ങനെ സിനിമയിൽ സകല മേഖലകളിലും കൈവച്ച കലാകാരനാണ് വിനീത് ശ്രീനിവാസൻ. നിരവധി നല്ല കഥാപാത്രങ്ങൾ വിനീത് സ്ക്രീനിൽ അവതരിപ്പിച്ചു. സംവിധാനം ചെയ്ത ചിത്രങ്ങൾ പ്രേക്ഷകർ ഇരു കയ്യും നീട്ടി സ്വീകരിച്ചു. പാടിയ ഗാനങ്ങൾ തരംഗമായി മാറി.
 
എന്നാൽ മകന്റെ സിനിമകളെ കുറിച്ച് അച്ഛൻ ശ്രീനിവാസൻ എന്താണ് പറയാറുള്ളത് എന്ന് അറിയാൻ നമുക്ക് ആകംക്ഷയുണ്ടാകും. അക്കാര്യം തുറന്നുപറഞ്ഞിരിക്കുകയാണ് ഇപ്പോൾ വിനീത് ശ്രീനിവാസൻ. താൻ അഭിനയിച്ച ചിത്രങ്ങളിൽ അച്ഛൻ നല്ല അഭിപ്രായം പറഞ്ഞത്. മനോഹരം എന്ന സിനിമയാണ് എന്ന് വിനീത് ശ്രീനിവാസൻ പറയുന്നു. സിനിമ ടെലിവിഷനിൽ സംപ്രേക്ഷണം ചെയ്യുന്നതിന് മുന്നോടിയായി പുറത്തുവിട്ട ടീസർ വീഡിയോയിലാണ് വിനീത് മനസ് തുറന്നത്.
 
ടെക്നോളജി വികാസം പ്രാപിച്ചതോടെ തൊഴിലിൽ ഭീഷണി നേരിടുന്ന ഒരു ആർട്ടിസ്റ്റ് ആയാണ് മനോഹരത്തിൽ വിനീത് ശ്രീനിവാസൻ വേഷമിട്ടത്. 'ഓർമയുണ്ടോ ഈ മുഖം' എന്ന സിനിമക്ക് ശേഷം സംവിധായകൻ അൻവർ സാദിഖും വിനീത് ശ്രിനിവാസനും ഒന്നിച്ച സിനിമ കൂടിയായിരുന്നു മനോഹരം.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സിനിമകളിൽ ഇനി പാടേണ്ടെന്ന് അന്ന് യേശുദാസ് തീരുമാനിച്ചു, മനസുമാറ്റിയത് മോഹൻലാൽ !