Webdunia - Bharat's app for daily news and videos

Install App

നിവിന്‍ പോളിയല്ല, പലര്‍ക്കും മനസിലായിക്കാണും ഞാന്‍ ആരെ കുറിച്ചാണ് പറഞ്ഞതെന്ന്: ലിസ്റ്റിന്‍ സ്റ്റീഫന്‍

നിഹാരിക കെ.എസ്
തിങ്കള്‍, 5 മെയ് 2025 (11:50 IST)
താന്‍ പ്രതികരിച്ചത് നടന്‍ നിവിന്‍ പോളിക്ക് എതിരെയല്ലെന്ന് നിര്‍മ്മാതാവ് ലിസ്റ്റിന്‍ സ്റ്റീഫന്‍. മലയാള സിനിമയിലെ ഒരു പ്രമുഖ നടന്‍ വലിയ തെറ്റിലേക്ക് തിരി കൊളുത്തിയിട്ടുണ്ട് എന്നായിരുന്നു ലിസ്റ്റിന്‍ സ്റ്റീഫന്റെ വിവാദ പ്രസ്താവന. ഇതിന് പിന്നാലെയാണ് ലിസ്റ്റിന്‍ നിവിന്‍ പോളിയെ കുറിച്ചാണ് പറഞ്ഞതെന്ന അഭ്യൂഹങ്ങള്‍ പ്രചരിച്ചത്.
 
നിവിന്‍ പോളിയാണ് ആ താരമെന്ന് താന്‍ പറഞ്ഞിട്ടില്ലെന്നും താന്‍ അധികം സിനിമ ചെയ്തിട്ടില്ല. അതുകൊണ്ട് തന്നെ ആരെ കുറിച്ചാണ് പറഞ്ഞതെന്ന് സിനിമയിലുള്ള പലര്‍ക്കും മനസിലായിട്ടുണ്ടാകും എന്നും ലിസ്റ്റിൻ പറയുന്നു. മറ്റുള്ളവര്‍ നിവിന്‍ ആണ് ആ നടന്‍ എന്ന് പറയുന്നതില്‍ തനിക്കൊന്നും ചെയ്യാനാവില്ല എന്നാണ് ലിസ്റ്റിന്‍ മനോരമ ന്യൂസിനോട് പ്രതികരിച്ചിരിക്കുന്നത്.
 
അതേസമയം, നിര്‍മ്മാതാവും നടിയുമായ സാന്ദ്ര തോമസിന്റെ ആരോപണങ്ങളോടും ലിസ്റ്റിന്‍ പ്രതികരിച്ചു. ‘ലിസ്റ്റിന്‍ തമിഴ്‌നാട്ടിലെ വട്ടിപ്പലിശക്കാരുടെ ഏജന്റ്, ആ വാക്കുകളില്‍ ഒറ്റുകാരന്റെ കൊതിയും കിതപ്പുമുണ്ട്’ എന്നിങ്ങനെയായിരുന്നു സാന്ദ്ര തോമസിന്റെ വാക്കുകള്‍. ഇതിനോടാണ് ലിസ്റ്റിന്‍ പ്രതികരിച്ചത്. സാന്ദ്ര തോമസ് നിരാശയില്‍ ഓരോന്ന് പറയുകയാണ്. അതിന് മറുപടി കൊടുക്കേണ്ട കാര്യമില്ല. വട്ടിപ്പലിശ എന്ന് പറയുന്നത് എന്താണെന്ന് അറിയില്ല. ചെന്നൈയില്‍ നിന്നൊക്കെ പണം വാങ്ങി തിരിച്ചു കൊടുക്കാറുണ്ട്. താന്‍ പണം വാങ്ങി, കഷ്ടപ്പെട്ട് സിനിമ ഉണ്ടാക്കും അതിന് എന്താണ് കുഴപ്പം എന്നാണ് ലിസ്റ്റിന്‍ ചോദിക്കുന്നത്.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Vijay- Trisha: പ്രണയത്തിലാണെന്ന ഗോസിപ്പുകൾ അപ്പോൾ സത്യമോ?, വിവാഹമോചന അഭ്യൂഹങ്ങൾക്കിടെ വിജയ്ക്ക് പിറന്നാൾ ആശംസിച്ച് തൃഷ, ചർച്ചയാക്കി ആരാധകർ

Drishyam 3: 'ദൃശ്യം 3' മൂന്ന് ഭാഷകളിലും ഒന്നിച്ച് റിലീസ് ചെയ്യാന്‍ ആലോചന

കീർത്തി സുരേഷ് അടക്കം നാല് പേരെ കൂട്ടി ശിവകാര്തത്തികേയൻ ഗ്യാങ് ഉണ്ടാക്കി: ധനുഷിനെതിരെ പടയൊരുക്കിയെന്ന് ബിസ്മി

ഈ ഗതി ഇനിയൊരു മിണ്ടാപ്രാണിക്കും വരരുത്: പരാതി നൽകാനുണ്ടായ കാരണത്തെ കുറിച്ച് നാദിര്‍ഷ

'എന്നും ഞങ്ങള്‍ക്കായി പോരാടി, മികച്ച പിതാവ്'; വൈകാരിക കുറിപ്പുമായി ഷൈന്‍ ടോം ചാക്കോയുടെ സഹോദരി

എല്ലാം കാണുക

ഏറ്റവും പുതിയത്

ജൂലായ് മുതല്‍ ട്രെയിന്‍ ടിക്കറ്റ് നിരക്ക് വര്‍ധിപ്പിക്കാനൊരുങ്ങി റെയില്‍വേ

മകള്‍ അന്യമതക്കാരന്റെ കൂടെ ഒളിച്ചോടി പോയി; യുവതിയുടെ മരണാനന്തര ചടങ്ങുകള്‍ നടത്തി കുടുംബം

സംസ്ഥാനത്ത് എട്ടുജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു; ഈ ആഴ്ച സംസ്ഥാനത്ത് മഴ കനക്കും

Israel - Iran Ceasefire, 10 Points: ട്രംപ് കടാക്ഷത്തില്‍ വെടിനിര്‍ത്തലെന്ന് ഇസ്രയേല്‍; സൈനികത്താവളങ്ങള്‍ ലക്ഷ്യമിട്ട ഇറാന്റെ നീക്കത്തില്‍ 'ടെന്‍ഷന്‍'

VS Achuthanandan Heath Condition: വി.എസ്.അച്യുതാനന്ദന്‍ ഐസിയുവില്‍ തുടരുന്നു; ആരോഗ്യനിലയില്‍ നേരിയ പുരോഗതി

അടുത്ത ലേഖനം
Show comments