വേണ്ടിവന്നത് ഒരാഴ്ച മാത്രം, ബോക്സോഫീസിൽ 100 കോടി സ്വന്തമാക്കി ലോകയുടെ കുതിപ്പ്
ഓണം ബോക്‌സോഫീസില്‍ തരംഗം തീര്‍ത്ത് കല്യാണി പ്രിയദര്‍ശന്‍ നായികയായെത്തിയ ലോക ചാപ്റ്റര്‍ 1 ചന്ദ്ര.
ഓണം ബോക്‌സോഫീസില്‍ തരംഗം തീര്‍ത്ത് കല്യാണി പ്രിയദര്‍ശന്‍ നായികയായെത്തിയ ലോക ചാപ്റ്റര്‍ 1 ചന്ദ്ര. റിലീസ് ചെയ്ത് ഏഴാം ദിവത്തിലെത്തുമ്പോള്‍ 100 കോടി ക്ലബില്‍ ഇടം ലഭിച്ചിരിക്കുകയാണ് സിനിമ. ഇതോറ്റെ മലയാളത്തില്‍ ഏറ്റവും വേഗത്തില്‍ 100 കോടി നേട്ടം സ്വന്തമാക്കുന്ന മൂന്നാമത്തെ സിനിമയെന്ന നേട്ടവും 100 കോടി ക്ലബിലെത്തുന്ന പന്ത്രണ്ടാമത്തെ സിനിമയുമെന്ന നേട്ടം ലോക സ്വന്തമാക്കി.
അതേസമയം നായികാ കേന്ദ്രീകൃതമായ ഒരു സിനിമ ബോക്‌സോഫീസില്‍ ഇത്തരം പ്രകടനം നടത്തുന്നത് അപൂര്‍വകാഴ്ചയാണ്. ഏകദേശം 30 കോടി രൂപ ബജറ്റില്‍ ദുല്‍ഖര്‍ സല്‍മാന്റെ വേഫെറര്‍ ഫിലിംസാണ് ലോക നിര്‍മിച്ചിരിക്കുന്നത്. വേഫെറര്‍ യൂണിവേഴ്‌സിലെ ആദ്യ സൂപ്പര്‍ ഹീറോ സിനിമയാന് ചന്ദ്ര. കല്യാണിക്ക് പുറമെ നസ്ലെന്‍, സാന്‍ഡി, ചന്തു സലീം കുമാര്‍, അരുണ്‍ കുര്യന്‍ എന്നിവരാണ് സിനിമയിലെ മറ്റ് നിര്‍ണായക വേഷങ്ങളിലെത്തുന്നത്. തമിഴ്, തെലുങ്ക് പതിപ്പുകള്‍ക്കും മികച്ച സ്വീകരണമാണ് ബോക്‌സോഫീസില്‍ ലഭിക്കുന്നത്. ഈ കുതിപ്പ് മലയാളത്തിന് പുറത്ത് തുടരുകയാണെങ്കില്‍ ബോക്‌സോഫീസില്‍ 300 കോടിയെന്ന നമ്പര്‍ ലോകയ്ക്ക് അപ്രാപ്യമാവില്ല.