Lokah Chapter One Collection: 41-ാം ദിവസം ലഭിച്ചത് ലക്ഷങ്ങൾ; തളരാതെ 'ലോക', കളക്ഷനെത്രെ?
300 കോടിയിലധികമാണ് സിനിമ വേൾഡ് വൈഡായി കളക്ട് ചെയ്തത്.
ഡൊമിനിക് അരുൺ സംവിധാനം ചെയ്ത ലോക റിലീസ് ആയി 41-ാം ദിനത്തിലും ബോക്സ് ഓഫീസിൽ കത്തിക്കയറുകയാണ്. മികച്ച പ്രതികരണത്തോടെ മുന്നേറുന്ന സിനിമയുടെ കളക്ഷനിൽ വലിയ മുന്നേറ്റമാണ് ഇപ്പോഴും ഉള്ളത്. പുറത്തിറങ്ങി 41 ദിവസങ്ങൾക്കുള്ളിൽ 119.47 കോടിയാണ് ലോകയുടെ കേരള കളക്ഷൻ. 300 കോടിയിലധികമാണ് സിനിമ വേൾഡ് വൈഡായി കളക്ട് ചെയ്തത്.
ഇന്നലെ മാത്രം ചിത്രം വാരികൂട്ടിയത് 22 ലക്ഷത്തോളം രൂപയാണ്. ഒടിടിയിൽ സ്ട്രീമിങ് ആരംഭിക്കുന്നത് വരെ തിയേറ്ററിൽ നിന്ന് വലിയ നേട്ടമുണ്ടാക്കാൻ സിനിമയ്ക്ക് സാധിക്കുമെന്നാണ് കണക്കുകൂട്ടൽ. ഒ.ടി.ടി റൈറ്റ്സ് സംബന്ധിച്ച വിവരങ്ങൾ ഒന്നും പുറത്തുവന്നിട്ടില്ല. ലോക സ്വന്തമാക്കിയത് ഏത് പ്ലാറ്റ്ഫോം ആണെന്നോ എത്ര കോടിക്കാണ് സിനിമ വിറ്റതെന്നോ ഉള്ള കണക്കുകൾ പുറത്തുവന്നിട്ടില്ല.
കേരളത്തിൽ നിന്നും 41 ദിവസങ്ങൾകൊണ്ട് ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രമായി മാറി ലോക. മഞ്ഞുമ്മൽ ബോയ്സ്, എമ്പുരാൻ എന്നീ ചിത്രങ്ങളുടെ എല്ലാ റെക്കോർഡുകളും തകർത്താണ് ലോക ഈ നേട്ടം കൈവരിച്ചിരിക്കുന്നത്. കേരളത്തിൽ ഏറ്റവും കൂടുതൽ ആളുകൾ തിയേറ്ററിൽ കണ്ട നാലാമത്തെ സിനിമയായി മാറിയിരിക്കുകയാണ് ലോക.