Lokah - Chapter 1 Chandra: ഇത് അത്ഭുത വിജയം; 'തുടരും' വീഴുമെന്ന് ആരും പ്രതീക്ഷിച്ചില്ല
വേള്‍ഡ് വൈഡ് കളക്ഷനില്‍ മലയാളത്തിലെ ഒന്നാം സ്ഥാനം കരസ്ഥമാക്കിയതിനു പിന്നാലെയാണ് കേരള ബോക്‌സ് ഓഫീസ് കളക്ഷനിലും ലോകഃയുടെ താണ്ഡവം
Lokah - Chapter 1 Chandra: കേരള ബോക്‌സ്ഓഫീസില്‍ നിന്നുമാത്രം 100 കോടിക്കു മുകളില്‍ കളക്ഷന്‍ നേടുക അസാധ്യമല്ലെന്ന് തെളിയിച്ചിരിക്കുകയാണ് ലോക-ചാപ്റ്റര്‍ 1 ചന്ദ്ര. നേരത്തെ മോഹന്‍ലാല്‍ ചിത്രം 'തുടരും' മാത്രമാണ് ഈ നേട്ടം കൈവരിച്ച മലയാള ചിത്രം.
വേള്‍ഡ് വൈഡ് കളക്ഷനില്‍ മലയാളത്തിലെ ഒന്നാം സ്ഥാനം കരസ്ഥമാക്കിയതിനു പിന്നാലെയാണ് കേരള ബോക്‌സ് ഓഫീസ് കളക്ഷനിലും ലോകഃയുടെ താണ്ഡവം. തുടരും നേടിയ 118.90 കോടി കേരള കളക്ഷന്‍ ലോകഃ മറികടന്നു. ലോകഃയുടെ കേരള ബോക്‌സ്ഓഫീസ് കളക്ഷന്‍ 119 കോടിയിലെത്തി. അടുത്ത രണ്ട് ദിവസത്തിനുള്ളില്‍ ഇത് 120 കോടി കടക്കുമെന്ന് ഉറപ്പ്.
കേരളത്തിലെ പ്രളയത്തിന്റെ കഥ പറഞ്ഞ ജൂഡ് ആന്റണി ചിത്രം '2018' ആണ് കേരള ബോക്‌സ്ഓഫീസില്‍ മൂന്നാം സ്ഥാനത്ത്, 89.40 കോടി. മോഹന്‍ലാല്‍ ചിത്രം എമ്പുരാന്‍ 86.25 കോടിയുമായി നാലാമത്. മോഹന്‍ലാല്‍ ചിത്രം പുലിമുരുകന്‍ 85.10 കോടി നേടി അഞ്ചാമതുണ്ട്.