Select Your Language

Notifications

webdunia
webdunia
webdunia
webdunia

പ്രിയദര്‍ശനും മോഹന്‍ലാലും ഒന്നിക്കുന്നു

തന്റെ കരിയറിലെ നൂറാമത്തെ സിനിമയായി പ്ലാന്‍ ചെയ്യുന്നത് മോഹന്‍ലാല്‍ നായകനാകുന്ന ചിത്രമാണ്

Mohanlal Priyadarshan Movie, Mohanlal, Priyadarshan, മോഹന്‍ലാല്‍, പ്രിയദര്‍ശന്‍

രേണുക വേണു

, തിങ്കള്‍, 25 ഓഗസ്റ്റ് 2025 (10:11 IST)
Priyadarshan and Mohanlal

മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ ഹിറ്റ് കൂട്ടുകെട്ട് വീണ്ടും. പ്രിയദര്‍ശന്റെ നൂറാം സിനിമയില്‍ മോഹന്‍ലാല്‍ നായകനാകും. പ്രിയദര്‍ശന്‍ തന്നെയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. 
 
തന്റെ കരിയറിലെ നൂറാമത്തെ സിനിമയായി പ്ലാന്‍ ചെയ്യുന്നത് മോഹന്‍ലാല്‍ നായകനാകുന്ന ചിത്രമാണ്. ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കികൊണ്ടിരിക്കുകയാണ്. അടുത്ത വര്‍ഷം തന്നെ ചിത്രീകരണം ആരംഭിക്കാനാണ് പദ്ധതിയെന്നും ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ പ്രിയദര്‍ശന്‍ പറഞ്ഞു. 
 
'മരക്കാര്‍: അറബിക്കടലിന്റെ സിംഹം' ആണ് പ്രിയനും ലാലും ഒന്നിച്ച അവസാന ചിത്രം. 2021 ലാണ് ഈ ചിത്രം തിയറ്ററുകളിലെത്തിയത്. എന്നാല്‍ ബോക്‌സ്ഓഫീസില്‍ വലിയ വിജയമാകാന്‍ മരക്കാറിനു സാധിച്ചില്ല. 

പ്രിയദര്‍ശന്റെ ആദ്യ സിനിമയിലും ലാല്‍ ആയിരുന്നു നായകന്‍. നൂറാമത്തെ സിനിമയില്‍ ലാലിനെ നായകനാക്കാനാണ് ആഗ്രഹമെന്ന് പ്രിയദര്‍ശന്‍ നേരത്തെയും പറഞ്ഞിരുന്നു.
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Hridayapoorvam: റിലീസിനു രണ്ട് ദിവസം മാത്രം, ട്രെയ്‌ലര്‍ ഇതുവരെ ഇറക്കിയില്ല; 'ഹൃദയപൂര്‍വ്വം' പ്രൊമോഷനില്‍ ആരാധകര്‍ക്കു അതൃപ്തി