ലോക വരുന്നത് അഞ്ച് ചാപ്റ്ററുകളിൽ, മൂത്തോനായി മമ്മൂട്ടി, മലയാള സിനിമയുടെ റെയ്ഞ്ച് തന്നെ മാറുമെന്ന് ആരാധകർ
സിനിമയ്ക്ക് രണ്ടാം ഭാഗമുണ്ടാകുമെന്ന് റിലീസ് ദിനത്തില്‍ തന്നെ അണിയറപ്രവര്‍ത്തകര്‍ വ്യക്തമാക്കിയിരുന്നു.
ഓണം റിലീസ് സിനിമകളില്‍ സര്‍പ്രൈസ് പാക്കേജായ സിനിമയായിരുന്നു കല്യാണി പ്രിയദര്‍ശന്‍, നസ്ലെന്‍ എന്നിവര്‍ പ്രധാനകഥാപാത്രങ്ങളായെത്തിയ ലോക ചാപ്റ്റര്‍ വണ്‍: ചന്ദ്ര എന്ന സിനിമ. ഒരാഴ്ച കൊണ്ട് 100 കോടി രൂപ കളക്റ്റ് സ്വന്തമാക്കിയ സിനിമ മലയാളത്തിന്റെ ഇന്‍ഡസ്ട്രി ഹിറ്റാകുന്ന തരത്തിലാണ് തിയേറ്ററുകളില്‍ വിജയകരമായി മുന്നേറുന്നത്. സിനിമയ്ക്ക് രണ്ടാം ഭാഗമുണ്ടാകുമെന്ന് റിലീസ് ദിനത്തില്‍ തന്നെ അണിയറപ്രവര്‍ത്തകര്‍ വ്യക്തമാക്കിയിരുന്നു.
ഇപ്പോഴിതാ സിനിമയുടെ വിജയാഘോഷത്തിനിടെ ലോകയ്ക്ക് അഞ്ച് ഭാഗങ്ങളുണ്ടാകുമെന്ന് അറിയിച്ചിരിക്കുകയാണ് സിനിമയുടെ നിര്‍മാതാവ് കൂടിയായ ദുല്‍ഖര്‍ സല്‍മാന്‍, സിനിമ അഞ്ച് ഭാഗങ്ങളായി ചെയ്യാന്‍ തന്നെയായിരുന്നു പദ്ധതിയെന്നും എന്നാല്‍ നിലവിലെ സ്വീകരണം കാണുമ്പോള്‍ സിനിമയ്ക്ക് അനന്തമായ സാധ്യതകളുണ്ടെന്ന് ലോക ടീം പറയുന്നു. എല്ലാവരും സിനിമയ്ക്കായി വളരെയധികം പാഷനോടെയാണ് പ്രവര്‍ത്തിച്ചത്. ആദ്യഭാഗം ഇറങ്ങുമ്പോള്‍ ഇങ്ങനെ സ്വീകരിക്കപ്പെടുമെന്ന് കരുതിയിട്ടില്ല. സിനിമയ്ക്ക് അടുത്ത ഭാഗങ്ങളുണ്ടാകും അഞ്ച് ഭാഗങ്ങളായി ചെയ്യാനാണ് ഉദ്ദേശിച്ചിരുന്നത്. നിര്‍മാതാക്കള്‍ പറഞ്ഞു. അതേസമയം മലയാളത്തിന്റെ മെഗാതാരം മമ്മൂട്ടിയുടെ പിറന്നാള്‍ ദിനത്തിനോട് അനുബന്ധിച്ച് ലോക ടീമില്‍ മമ്മൂട്ടി ഭാഗമാണെന്ന് സിനിമയുടെ നിര്‍മാതാവായ ദുല്‍ഖര്‍ സല്‍മാന്‍ ഇന്ന് സോഷ്യല്‍ മീഡിയയിലൂടെ പ്രേക്ഷകരെ അറിയിച്ചു. വരുന്ന പതിപ്പുകളില്‍ കൂടുതല്‍ പ്രാധാന്യമുള്ള വേഷമാകും മമ്മൂട്ടി അവതരിപ്പിക്കുന്നത്.