Webdunia - Bharat's app for daily news and videos

Install App

Lokesh Kanakaraj: ലിയോ വഴിത്തിരിവായി, രജനികാന്ത് ചിത്രത്തിനായി ലോകേഷ് വാങ്ങിയത് 50 കോടി!

ചിത്രത്തിൽ രജനികാന്തിനൊപ്പം നാഗാർജുനയും ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.

നിഹാരിക കെ.എസ്
ചൊവ്വ, 15 ജൂലൈ 2025 (13:54 IST)
ലോകേഷ് കനകരാജിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന കൂലി ഈ വർഷത്തെ ഏറ്റവും പ്രതിക്ഷയുണർത്തുന്ന സിനിമകളിൽ ഒന്നാണ്. രജനികാന്തിനെ നായകനാക്കി ലോകേഷ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ലിയോ എന്ന ഹിറ്റ് സിനിമയ്ക്ക് ശേഷം ലോകേഷ് ഒരുക്കുന്ന സിനിമ ആഗസ്റ്റ് 14 ന് തിയേറ്ററിലെത്തും. ചിത്രത്തിൽ രജനികാന്തിനൊപ്പം നാഗാർജുനയും ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. വില്ലൻ വേഷത്തിലാണ് നടൻ സിനിമയിൽ എത്തുന്നത്. 
 
ചിത്രത്തിനായി തനിക്ക് ലഭിച്ച പ്രതിഫലത്തിനെക്കുറിച്ച് മനസുതുറക്കുകയാണ് ലോകേഷ് കനകരാജ്. റെക്കോർഡ് തുകയാണ് ലോകേഷിന് പ്രതിഫലമായി ലഭിച്ചത്. ചിത്രത്തിനായി തനിക്ക് 50 കോടി രൂപയാണ് പ്രതിഫലം ലഭിച്ചതെന്ന് ലോകേഷ് പറഞ്ഞു. മുൻ ചിത്രമായ ലിയോയുടെ വലിയ വിജയമാണ് ഈ തുക പ്രതിഫലമായി ലഭിക്കാൻ കാരണമായതെന്നും ഹോളിവുഡ് റിപ്പോർട്ടർ ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിൽ ലോകേഷ് പറഞ്ഞു.
 
'രജനികാന്ത് സാറിന്റെ ശമ്പളത്തെക്കുറിച്ച് എനിക്കൊന്നും പറയാൻ കഴിയില്ല. അതിനെക്കുറിച്ച് അഭിപ്രായം പറയാൻ ഞാൻ ആളല്ല. എന്നാൽ 50 കോടി രൂപ എന്റെ ശമ്പളമാണ്. മുൻ ചിത്രമായ ലിയോയുടെ വലിയ വിജയമാണ് ഈ തുക പ്രതിഫലമായി ലഭിക്കാൻ കാരണമായത്. 600 കോടിയിലധികം രൂപയാണ് ലിയോയുടെ കളക്ഷൻ.

മുമ്പ് എനിക്ക് ലഭിച്ചതിനേക്കാൾ ഇരട്ടി തുകയാണ് ഇപ്പോൾ ഞാൻ നേടുന്നത്. ഈ നിലയിൽ എത്താൻ സഹിച്ച ത്യാഗങ്ങളെക്കുറിച്ച് എനിക്ക് പരാതികളൊന്നുമില്ല. കഴിഞ്ഞ രണ്ട് വർഷം പൂർണമായും കൂലിയുമായി ബന്ധപ്പെട്ട കാര്യങ്ങൾക്കുവേണ്ടിയാണ് ചിലവഴിച്ചത്. അത് എന്റെ ഉത്തരവാദിത്വമാണ്', ലോകേഷ് പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Prarthana: 'അവളുടെ അച്ഛനും അമ്മയ്ക്കും ഇല്ലാത്ത പരാതി ആര്‍ക്കും വേണ്ട'; പ്രാര്‍ത്ഥനയുടെ വസ്ത്രധാരണത്തെ കുറ്റം പറയുന്നവരോട് മല്ലിക

Dhyan Sreenivasan: 'മറ്റവന്‍ വന്നോ, ആ അനൂപ് മേനോന്‍'; ധ്യാൻ ശ്രീനിവാസനെ ട്രോളി അനൂപ് മേനോന്‍, ചിരിച്ച് മറിഞ്ഞ് ധ്യാൻ

Shilpa Shetty: മോഹൻലാലിനൊപ്പം അഭിനയിക്കുക എന്നത് ഒരു സ്വപ്നം: ശിൽപ ഷെട്ടി

Patriot: ഷൂട്ടിങ് പൂർത്തിയാക്കി മോഹൻലാൽ, ഇനിയുള്ള കാത്തിരിപ്പ് അയാൾക്ക് വേണ്ടിയാണ്; പുതിയ വിശേഷങ്ങളിതാ

Dhanush: ധനുഷ് ഏറ്റവും മര്യാദയില്ലാത്ത താരം, നേരിട്ടത് കടുത്ത അപമാനം: നയൻതാരയ്ക്കും നിത്യ മേനോനും പിന്നാലെ നടനെതിരെ നയൻദീപ് രക്ഷിത്

എല്ലാം കാണുക

ഏറ്റവും പുതിയത്

Karkadakam: നാളെ കര്‍ക്കടക സംക്രാന്തി

Nipah: പാലക്കാട് സമ്പര്‍ക്കപ്പട്ടികയില്‍ 112 പേര്‍, സംസ്ഥാനത്ത് നിരീക്ഷണം ശക്തം

തൃശ്ശൂരില്‍ ഭര്‍ത്താവുമൊത്ത് സ്വന്തം വീട്ടിലെത്തിയ ശേഷം നവ വധു തൂങ്ങിമരിച്ചു

ആണവയുദ്ധത്തിലേക്ക് പോകുമായിരുന്നു സംഘര്‍ഷം ഒഴിവാക്കി; ഇന്ത്യ-പാക് സംഘര്‍ഷത്തില്‍ മധ്യസ്ഥത വഹിച്ചുവെന്ന അവകാശവാദവുമായി വീണ്ടും ട്രംപ്

നിമിഷപ്രിയയുടെ വധശിക്ഷയ്ക്ക് ഇനി ഒരു ദിവസം മാത്രം; വധശിക്ഷ നീട്ടിവയ്ക്കാന്‍ കോടതിയില്‍ ഇന്ന് ഹര്‍ജി നല്‍കും

അടുത്ത ലേഖനം
Show comments