റിസ്കെടുക്കാൻ വയ്യ, ഫ്ളോപ്പായ ലോകേഷിനെ രജനിയ്ക്കും കമൽഹാസനും വേണ്ട, സിനിമയൊരുക്കുക ആരെന്ന ചർച്ചകൾ സജീവം

ഇന്ത്യന്‍ സിനിമയിലെ 2 വലിയ സൂപ്പര്‍ താരങ്ങള്‍ ഒന്നിക്കുമ്പോള്‍ സിനിമ സംവിധാനം ചെയ്യുക സംവിധായകന്‍ ലോകേഷ് കനകരാജ് ആയിരിക്കുമെന്ന റിപ്പോര്‍ട്ടുകളാണ് ആദ്യം പുറത്ത് വന്നത്.

അഭിറാം മനോഹർ
വ്യാഴം, 18 സെപ്‌റ്റംബര്‍ 2025 (13:23 IST)
രജനീകാന്തും കമല്‍ഹാസനും വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും ഒരുമിക്കുന്നെന്ന വാര്‍ത്ത കമല്‍ഹാസന്‍ സ്ഥിരീകരിച്ചതോടെ ഇരുതാരങ്ങളും ഒന്നിച്ച് സ്‌ക്രീന്‍ പങ്കിടുന്നത് കാണാനുള്ള കാത്തിരിപ്പിലാണ് തമിഴ് ആരാധകര്‍. കരിയറിന്റെ തുടക്കകാലത്ത് ഇരുതാരങ്ങളും ഒരുമിച്ച് നിരവധി സിനിമകള്‍ ചെയ്തിട്ടുണ്ടെങ്കിലും സൂപ്പര്‍ താരങ്ങളായതിന് ശേഷം ഇരുവരും ഒന്നിച്ച് സിനിമകള്‍ ചെയ്തിട്ടില്ല.
 
ഇന്ത്യന്‍ സിനിമയിലെ 2 വലിയ സൂപ്പര്‍ താരങ്ങള്‍ ഒന്നിക്കുമ്പോള്‍ സിനിമ സംവിധാനം ചെയ്യുക സംവിധായകന്‍ ലോകേഷ് കനകരാജ് ആയിരിക്കുമെന്ന റിപ്പോര്‍ട്ടുകളാണ് ആദ്യം പുറത്ത് വന്നത്. എന്നാല്‍ അവസാന സിനിമയായ കൂലിയ്ക്ക് സമ്മിശ്രപ്രതികരണം ലഭിച്ചതോടെ ലോകേഷ് ആയിരിക്കില്ല ഈ സിനിമയുടെ സംവിധായകനെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്.
 
 രാജ് കമല്‍ ഫിലിംസും റെഡ് ജയന്റ്‌സ് മൂവീസും ചേര്‍ന്നാണ് സിനിമ നിര്‍മിക്കുന്നത്. സംവിധായകന്‍ ആരാകണമെന്ന് തീരുമാനിച്ചിട്ടില്ല. കമലിനൊപ്പം വീണ്ടും സിനിമ ചെയ്യണമെന്നത് എന്റെ ആഗ്രഹമാണ്. അനുയോജ്യമായ കഥയും കഥാപാത്രങ്ങളും കിട്ടണം. പ്ലാന്‍ ഉണ്ട് ഒന്നും ഫിക്‌സ് ആയിട്ടില്ലെന്നാണ് ഇതിനെ പറ്റി രജനീകാന്ത് പ്രതികരിച്ചത്.
 
അതേസമയം കൂലിയ്ക്ക് വലിയ വിജയമാകാന്‍ സാധിച്ചില്ലെങ്കിലും കൈതി 2 വിലൂടെ തിരിച്ചുവരാനുള്ള ഒരുക്കത്തിലാണ് ലോകേഷ്. എല്‍സിയുവിന് തുടക്കമിട്ട സിനിമയെന്ന നിലയില്‍ വലിയ പ്രതീക്ഷയാണ് കൈതി 2 വില്‍ ആരാധകര്‍ക്കുള്ളത്. കൈതി, വിക്രം, ലിയോ എന്നീ സിനിമകള്‍ക്ക് ശേഷം കൈതി 2 ഒരുങ്ങുമ്പോള്‍ ഏതെല്ലാം താരങ്ങള്‍ സിനിമയിലുണ്ടാകുമെന്ന് അറിയാനുള്ള ആകാംക്ഷയിലാണ് ആരാധകര്‍. കൂലി പരാജയമായ സ്ഥിതിക്ക് എല്‍സിയുവിലെ ചിത്രങ്ങള്‍ക്ക് ലോകേഷ് പ്രാധാന്യം നല്‍കണമെന്നാണ് ആരാധകര്‍ ആവശ്യപ്പെടുന്നത്.
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

'വേടനെപ്പോലും ഞങ്ങൾ സ്വീകരിച്ചു'; മന്ത്രി സജി ചെറിയാൻ

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

എല്ലാം കാണുക

ഏറ്റവും പുതിയത്

സ്ഫോടനത്തിന് പിന്നിൽ താലിബാൻ, വേണമെങ്കിൽ ഇന്ത്യയ്ക്കും താലിബാനുമെതിരെ യുദ്ധത്തിനും തയ്യാറെന്ന് പാകിസ്ഥാൻ

'ഞങ്ങള്‍ കൊണ്ട അടിയും സീറ്റിന്റെ എണ്ണവും നോക്ക്'; കോണ്‍ഗ്രസ് സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ അതൃപ്തി പരസ്യമാക്കി യൂത്ത് കോണ്‍ഗ്രസ്

ഒരേ യാത്രയ്ക്ക് രണ്ട് നിരക്കുകള്‍: യാത്രക്കാരെ 'സൂപ്പര്‍ സ്‌കാമിംഗ്' ചെയ്യുന്ന കെഎസ്ആര്‍ടിസി

Delhi Blasts: ഡിസംബർ ആറിന് ഇന്ത്യയിൽ 6 സ്ഫോടനങ്ങൾ നടത്താൻ പദ്ധതിയിട്ടു, വെളിപ്പെടുത്തൽ

കേരളത്തിന് ലോകോത്തര അംഗീകാരം; 2026ല്‍ കണ്ടിരിക്കേണ്ട വിനോദസഞ്ചാര കേന്ദ്രങ്ങളുടെ പട്ടികയില്‍ കൊച്ചിയും

അടുത്ത ലേഖനം
Show comments