Select Your Language

Notifications

webdunia
webdunia
webdunia
webdunia

കൈതി 2 അല്ല, അടുത്ത ലോകേഷ് സിനിമയിൽ കമൽഹാസനും രജനീകാന്തും?, ഹീറ്റ് റീമെയ്ക്ക് ചെയ്യണമെന്ന് ആരാധകർ

Lokesh Kanakaraj, Rajinikanth, Kamalhaasan, RKFI Movie, Lokesh Next Movie,ലോകേഷ് കനകരാജ്, രജിനികാന്ത്, കമൽഹാസൻ, രാജ് കമൽ

അഭിറാം മനോഹർ

, ബുധന്‍, 20 ഓഗസ്റ്റ് 2025 (19:14 IST)
വലിയ ആരാധകപ്രതീക്ഷയില്‍ തിയേറ്ററുകളിലെത്തിയ രജനീകാന്ത്- ലോകേഷ് കനകരാജ് ചിത്രമായ കൂലി സമ്മിശ്രപ്രതികരണം നേടി മുന്നേറുന്നതിനിടെ പുതിയ സിനിമയുമായി ലോകേഷ്. നേരത്തെ കൂലിയ്ക്ക് ശേഷം കൈതിയുടെ രണ്ടാം ഭാഗവും അതിന് ശേഷം ആമിര്‍ഖാനുമൊത്തുള്ള സിനിമയുമാകും ലോകേഷ് ചെയ്യുക എന്നാണ് വ്യക്തമാക്കിയിരുന്നത്.
 
 എന്നാല്‍ ഈ സിനിമകള്‍ക്ക് മുന്‍പ് കമല്‍ഹാസന്‍- രജനീകാന്ത് എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി ലോകേഷ് സിനിമയൊരുക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. തമിഴിലെ വമ്പന്‍ ബാനറായ റെഡ് ജയന്‍്‌സും കമല്‍ഹാസന്റെ ഉടമസ്ഥതയിലുള്ള രാജ് കമല്‍ ഫിലിംസും ചേര്‍ന്നായിരിക്കും സിനിമ നിര്‍മിക്കുക എന്നാണ് റിപ്പോര്‍ട്ട്. നേരത്തെ അസോള്‍ട്ട് ഓണ്‍ പ്രെസിങ്ക്റ്റ് 13 കൈതിയായും ഹിസ്റ്ററി ഓഫ് വയലന്‍സ് ലിയോയായും ലോകേഷ് തമിഴില്‍ എത്തിച്ചിരുന്നു. ഇതോടെ അല്‍ പാച്ചിനോ- റോബര്‍ട്ട് ഡിനീറോ എന്നിവര്‍ ഒരുമിച്ച ഹീറ്റില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ടാകും പുതിയ സിനിമയെന്ന് റിപ്പോര്‍ട്ടുകളുണ്ട്. സോഷ്യല്‍ മീഡിയയില്‍ ആരാധകരാണ് ഹീറ്റ് റീമെയ്ക്കാകും ലോകേഷ് ഒരുക്കുക എന്ന സൂചന നല്‍കുന്നത്. അതേസമയം 2 ഗ്യാങ്ങ്സ്റ്റര്‍ തലവന്മാര്‍ തമ്മിലുള്ള കുടിപ്പകയാകും പുതിയ സിനിമയുടെ ഇതിവൃത്തമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അച്ഛന്റെ സുഹൃത്തുക്കള്‍ ഇന്ന് വരെ ജീവിതത്തില്‍ പാര മാത്രമെ വെച്ചിട്ടുള്ളു, പെര്‍ഫോമന്‍സ് മോശമായാല്‍ കോള്‍ പോകും: ധ്യാന്‍ ശ്രീനിവാസന്‍