Select Your Language

Notifications

webdunia
webdunia
webdunia
webdunia

'ലൂസിഫര്‍'മൂന്നാം ഭാഗവും എന്റെ മനസ്സില്‍ ഉണ്ട്:മുരളി ഗോപി

'Lucifer' third part is also in my mind:Murali Gopi

കെ ആര്‍ അനൂപ്

, ശനി, 22 ജൂണ്‍ 2024 (13:14 IST)
പുലിമുരുകന്‍, ലൂസിഫര്‍ തുടങ്ങിയ സിനിമകള്‍ക്ക് ശേഷം മോഹന്‍ലാലിന്റെ 100 കോടി ക്ലബ്ബില്‍ തൊട്ട സിനിമയാണ് നേര്. പിന്നീട് വന്ന മലൈക്കോട്ടൈ വാലിബന്‍ പ്രതീക്ഷിച്ച വിജയം നേടാന്‍ ആയതുമില്ല. ഇനി എല്ലാ കണ്ണുകളും ലൂസിഫര്‍ രണ്ടാം ഭാഗമായ എമ്പുരാനിലേക്കാണ്. നിലവില്‍ ഗുജറാത്ത് ഷെഡ്യൂള്‍ പുരോഗമിക്കുകയാണ്. മോഹന്‍ലാല്‍ ഉള്‍പ്പെടെയുള്ളവരുടെ ഭാഗങ്ങള്‍ ഇവിടെ ചിത്രീകരിക്കും. അതിനിടെ ലൂസിഫറിന്റെ രണ്ടാം ഭാഗത്തെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കിയിരിക്കുകയാണ് മുരളി ഗോപി.
 
'അതൊരിക്കലും പറയാന്‍ കഴിയില്ല. ഒരു കാര്യം പറയാന്‍ കഴിയുന്നത് ഞാനിത് ഒരു മൂന്ന് പാര്‍ട്ടുള്ള സിനിമ സീരിയസ് ആയിട്ടാണ് തുടക്കത്തില്‍ തന്നെ പ്ലാന്‍ ചെയ്തത്. അപ്പോള്‍ തന്നെ അതിന്റെ രണ്ടാം ഭാഗവും മൂന്നാം ഭാഗവും എന്റെ മനസ്സില്‍ ഉണ്ട്.
 
വളരെ മുമ്പ് പ്ലാന്‍ ചെയ്ത ഒരു കോണ്‍സെപ്റ്റ് ആണ് ലൂസിഫറിന്റേത്. അപ്പോള്‍ തന്നെ ഒരു ഡ്രാമാറ്റിക് പ്രൊഗര്‍ഷന്‍ ഉണ്ടെങ്കിലും അതിന്റെ കാലത്തിന് അനുസരിച്ചുള്ള ഒരു വിലയിരുത്തല്‍ ഉണ്ട്. ആ ചിന്തയില്‍ നിന്നാണ് എഴുതുന്നത്. നമുക്ക് ഒരിക്കലും പറയാന്‍ കഴിയില്ല രണ്ടാം ഭാഗം ഒന്നാം ഭാഗത്തേക്കാള്‍ മുകളിലായിരിക്കുമെന്ന്. അല്ലെങ്കില്‍ അത് താഴെ പോവും പോവുമോ എന്നൊന്നും പറയാന്‍ കഴിയില്ല. മനസ്സില്‍ തോന്നുന്ന വളരെ സത്യസന്ധമായ കാര്യത്തെ മാത്രമേ ഞാന്‍ ഒരു പേപ്പറില്‍ എഴുതാറുള്ളൂ. അതില്‍ എനിക്കൊരു വിശ്വാസമുണ്ട്. അത് ജനങ്ങളാണ് തീരുമാനിക്കേണ്ടത്',- മുരളി ഗോപി പറഞ്ഞു.
 
എമ്പുരാന്‍ ചിത്രീകരണം ഇനിയും ബാക്കിയാണ്. വിദേശത്ത് ചിത്രീകരിക്കേണ്ട പ്രധാന ഭാഗങ്ങള്‍ ഏറെക്കുറെ പൂര്‍ത്തിയായി.മലയാളത്തിലെ എക്കാലത്തെയും വലിയ പ്രോജക്റ്റുമായാണ് സംവിധായകന്‍ പൃഥ്വിരാജ് ഇത്തവണ എത്തുന്നത്.
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Ullozhukku Movie Review: പ്രേക്ഷകരെ ശ്വാസം മുട്ടിക്കുന്ന 'ഉള്ളൊഴുക്ക്'; ഇത് മനുഷ്യരുടെ കഥ, ഉര്‍വശിയും പാര്‍വതിയും ഇഞ്ചോടിഞ്ച്