അപാരം, അസാധാരണം, അവിശ്വസനീയം - ‘ലൂസിഫര്‍’ ട്രെയിലര്‍ ഞെട്ടിക്കുന്നു!

ബുധന്‍, 20 മാര്‍ച്ച് 2019 (21:21 IST)
സ്റ്റീഫന്‍ നെടുമ്പള്ളി എന്ന നായക കഥാപാത്രത്തെ ഇനി മലയാളക്കര ഏറ്റെടുത്തുകൊള്ളും. മോഹന്‍ലാലിന്‍റെ ഏറ്റവും പുതിയ ചിത്രമായ ലൂസിഫറിന്‍റെ ട്രെയിലര്‍ പുറത്തുവന്നപ്പോഴുള്ള ആരാധകരുടെ ആദ്യ പ്രതികരണമാണിത്. അസാധാരണമാം വിധത്തില്‍ ഉജ്ജ്വലമായ ഒരു ട്രെയിലറാണ് പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്ത ചിത്രത്തിന്‍റേതായി പുറത്തുവന്നിരിക്കുന്നത്.
 
ഐ വി ശശിക്ക് ശേഷം ഇത്രയും വലിയ ജനക്കൂട്ടത്തെ കാന്‍‌വാസിലൊതുക്കാന്‍ കെല്‍പ്പുള്ള ഒരു സംവിധായകനെ മലയാളക്കര ഇപ്പോഴാണ് കാണുന്നത്. ട്രെയിലര്‍ വന്‍ ഹിറ്റാകുമെന്നാണ് ആദ്യ പ്രതികരണത്തില്‍ നിന്ന് മനസിലാകുന്നത്.
 
ചാണക്യരാഷ്ട്രീയം കളിക്കുന്ന സ്റ്റീഫന്‍ നെടുമ്പള്ളിയുടെ ജീവിതമാണ് ഈ സിനിമയില്‍ നിറഞ്ഞുനില്‍ക്കുന്നത്. വില്ലന്‍‌മാരുടെ നിരയില്‍ വിവേക് ഒബ്‌റോയിയും ടോവിനോ തോമസുമുണ്ട്. എന്തിന് മഞ്ജു വാര്യര്‍ക്ക് പോലും അല്‍പ്പം വില്ലത്തരം ഉള്ളതായാണ് മനസിലാക്കാന്‍ കഴിയുന്നത്.
 
മുരളി ഗോപി തിരക്കഥയെഴുതിയ സിനിമ ബോക്സോഫീസില്‍ ഒരു വമ്പന്‍ ഇടിമുഴക്കമായി മാറുമെന്ന് ട്രെയിലറില്‍ നിന്നുതന്നെ വ്യക്തം.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍

അടുത്ത ലേഖനം കേരളത്തിലെ ഏത് കൊച്ചുകുട്ടിക്കും അറിയാം രാജ സ്ട്രോങ് ആണെന്ന് - ‘മധുരരാജ’ ടീസര്‍ കാണാം!