ഒരു ബ്രാക്കറ്റിലേക്ക് ഒതുക്കപ്പെട്ടു, പക്ഷേ പരാതികളില്ല, എല്ലാത്തരം പാട്ടുകളും ചെയ്യാനാണ് ആഗ്രഹം: എം ജയചന്ദ്രൻ

അഭിറാം മനോഹർ
തിങ്കള്‍, 13 ഒക്‌ടോബര്‍ 2025 (18:26 IST)
മലയാളത്തില്‍ എണ്ണം പറഞ്ഞ മെലഡികള്‍ സമ്മാനിച്ചിട്ടുള്ള സംഗീത സംവിധായകനാണ് എം ജയചന്ദ്രന്‍. അടിപൊളി ഗാനങ്ങളും നല്‍കിയിട്ടുണ്ടെങ്കിലും ജയചന്ദ്രനൊരുക്കിയിട്ടുള്ള മെലഡികളാണ് മലയാളികള്‍ എന്നും ഓര്‍ത്തിരിക്കുന്നത്. ഇപ്പോഴിതാ മറ്റ് ജോണറിലുള്ള ഗാനങ്ങള്‍ അധികം ചെയ്യാനാകാതിരുന്നത് താന്‍ ഒരു പ്രത്യേക ബ്രാക്കറ്റിനുള്ളില്‍ ഒതുക്കപ്പെട്ടത് കൊണ്ടാണെന്ന് പറയുകയാണ് എം ജയചന്ദ്രന്‍.
 
 ദ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന്റെ എക്‌സ്പ്രസ് ഡയലോഗ്‌സില്‍ സംസാരിക്കുകയായിരുന്നു എം ജയചന്ദ്രന്‍. എല്ലാതരം പാട്ടുകളും ചെയ്യാന്‍ ആഗ്രഹമുണ്ട്. സിനിമ എല്ലാവരെയും ഓരോ കൂട്ടിലടയ്ക്കും. ഇവര്‍ക്ക് ഇതേ ചെയ്യാനാകു. മറ്റേത് സാധിക്കില്ല എന്ന് പറയും. ഒരേ തരത്തിലുള്ള പാട്ടുകള്‍ ചെയ്‌തെന്ന് കരുതി അയാള്‍ അങ്ങനെയാകണമെന്നില്ല. കുറഞ്ഞത് പരീക്ഷിച്ച് നോക്കുന്ന വരെയെങ്കിലും. എനിക്ക് പല ജോണറുകളും ട്രൈ ചെയ്യണമെന്നുണ്ട്. പക്ഷേ അത്തരം സന്ദര്‍ഭങ്ങള്‍ എന്നിലേക്ക് വരുന്നില്ല. അതില്‍ എനിക്ക് പരാതികളില്ല. അവസരം വന്നാല്‍ എനിക്ക് സിക്‌സര്‍ അടിക്കാന്‍ പറ്റും. പക്ഷേ അതിനായി സമ്മതിക്കണം. എം ജയചന്ദ്രന്‍ പറഞ്ഞു.
 
ഒരു ആര്‍ട്ടിസ്റ്റ് വെര്‍സറ്റൈല്‍ ആയിരിക്കണം. ഞാന്‍ കൂടുതലും ചെയ്തത് അല്ലെങ്കില്‍ എനിക്ക് അവസരങ്ങള്‍ വന്നത് മെലഡി ചെയ്യാനാണ്. അല്ലാതെയുള്ള പാട്ടുകള്‍ ചെയ്ത് അവ ഹിറ്റാക്കാനും സാധിച്ചിട്ടുണ്ട്. എന്നാല്‍ ഈ പറഞ്ഞ പോലെ ഒരു ബ്രാക്കറ്റില്‍ ഒതുക്കപ്പെട്ടിട്ടുണ്ട്. അതില്‍ സങ്കടമൊന്നുമില്ല. ഒരു സിനിമയെങ്കിലും ചെയ്യണമെന്ന് ആഗ്രഹിച്ചയാളാണ്. 160ല്‍ പരം സിനിമകള്‍ ചെയ്യാനായി. അത് ബോണസാണ്. അതിനാല്‍ പരാതിപ്പെടാന്‍ അര്‍ഹതയില്ലെന്ന് കരുതുന്നു. എം ജയചന്ദ്രന്‍ പറഞ്ഞു.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Trisha: 'ഞാൻ എപ്പോഴും ഒറ്റയ്ക്കാണ്, മറ്റുള്ളവർക്കൊപ്പം റൂം പങ്കുവെക്കാൻ പോലും എനിക്ക് പറ്റില്ല': തൃഷ

Lokah and Kantara: ലോകയും കാന്താരയും ജയിക്കുന്നതിൽ സന്തോഷം, പക്ഷേ തമിഴ് സിനിമ കൂപ്പുകുത്തുന്നതിൽ നിരാശ: ടി രാജേന്ദർ

Navya Nair: 'നീ മഞ്ജു വാര്യർക്കും സംയുക്ത വർമയ്ക്കുമൊപ്പം കസേരയിട്ടിരിക്കുന്ന നടിയാകും': നവ്യയെ തേടിയെത്തിയ കത്ത്

Mammootty: മെഗാസ്റ്റാറിന്റെ തിരിച്ചുവരവില്‍ ആവേശത്തോടെ ആരാധകര്‍; സെപ്റ്റംബര്‍ ആറിനു രാത്രി വിപുലമായ പരിപാടികള്‍

തുടക്കത്തില്‍ വിവാഹം ചെയ്യാന്‍ ഉദ്ദേശിച്ചിരുന്നുവെന്ന് വേടന്റെ അഭിഭാഷകന്‍; പിന്നീട് ബന്ധം വഷളായി

എല്ലാം കാണുക

ഏറ്റവും പുതിയത്

അഹിന്ദുക്കളുടെ വീട്ടിൽ പെണ്മക്കളെ വിടരുത്, അനുസരിച്ചില്ലെങ്കിൽ കാല് തല്ലിയോടിക്കണം: പ്രജ്ഞ സിംഗ്

അപൂർവധാതുക്കൾ നൽകണം, റഷ്യൻ സഹായം ആവശ്യപ്പെട്ട് ഇന്ത്യ, റിഫൈനറി ടെക്നോളജി സ്ഥാപിക്കാൻ ശ്രമം

പൊതുസ്ഥലങ്ങളിൽ ബുർഖ അടക്കമുള്ള ശിരോവസ്ത്രങ്ങൾ വേണ്ട, നിരോധനവുമായി പോർച്ചുഗൽ

പാകിസ്ഥാന്റെ ഓരോ ഇഞ്ചും ബ്രഹ്‌മോസിന്റെ പരിധിയിലാണ്, ഓപ്പറേഷന്‍ സിന്ദൂര്‍ ട്രെയ്ലര്‍ മാത്രമെന്ന് രാജ്‌നാഥ് സിങ്

No Kings Protest: ഇവിടെ രാജാവില്ല, അമേരിക്കയെ നിശ്ചലമാക്കി നോ കിംഗ്സ് മാർച്ച്, ട്രംപിനെതിരെ വ്യാപക പ്രതിഷേധം

അടുത്ത ലേഖനം
Show comments