പോലീസ് റോളിൽ പാർവതി തിരുവോത്ത്, കൂടെ വിജയരാഘവനും, പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ ടൈറ്റിൽ പോസ്റ്റർ പുറത്ത്
ഒരു പോലീസ് ഓഫീസറുടെ കാല്‍ ഒരു ക്രൈം സീനില്‍ കാണിച്ചുകൊണ്ടുള്ള ടൈറ്റില്‍ പോസ്റ്ററാണ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടത്.
ഉള്ളൊഴുക്ക് എന്ന സിനിമയിലെ ശക്തമായ വേഷത്തിന് ശേഷം മലയാളത്തില്‍ വീണ്ടുമൊരു സിനിമയുമായി പാര്‍വതി തിരുവോത്ത്. ഇതാദ്യമായി പോലീസ് വേഷത്തിലാണ് പാര്‍വതി എത്തുന്നത്. പ്രഥമ ദൃഷ്ട്യാ കുറ്റക്കാര്‍ എന്ന് പേരിട്ടിരിക്കുന്ന സിനിമ സംവിധാനം ചെയ്യുന്നത് ഷഹദ് കെ മുഹമ്മദാണ്. ഒരു പോലീസ് ഓഫീസറുടെ കാല്‍ ഒരു ക്രൈം സീനില്‍ കാണിച്ചുകൊണ്ടുള്ള ടൈറ്റില്‍ പോസ്റ്ററാണ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടത്.
പാര്‍വതിക്കൊപ്പം ഉണ്ണിമായ പ്രസാദ്, സിദ്ധാര്‍ഥ് ഭരതന്‍, മാത്യൂ തോമസ്, അസീസ് നെടുമങ്ങാട് തുടങ്ങിയവരും സിനിമയില്‍ ഭാഗമാവുന്നു. ഇതാദ്യമായാണ് ഒരു മുഴുനീള സിനിമയില്‍ പാര്‍വതി പോലീസ് വേഷത്തിലെത്തുന്നത്.ഡിസംബര്‍ 25 മുതലാകും സിനിമയുടെ ചിത്രീകരണം ആരംഭിക്കുക.ചമന്‍ ചാക്കോ എഡിറ്റിംഗ് നിര്‍വഹിക്കുന്ന സിനിമയില്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്നത് അപ്പു പ്രഭാകറാണ്. കിഷ്‌കിന്ധാകാണ്ഡത്തിലൂടെ ശ്രദ്ധ പിടിച്ചുപറ്റിയ മുജീബ് മജീദാണ് സിനിമയുടെ സംഗീതം നിര്‍വഹിക്കുന്നത്.