മകളെ കാറിലിരുത്തി അമ്മ സുഹൃത്തുമായി ലൈംഗിക ബന്ധത്തിലേർപ്പെടാൻ പോയി; 3 വയസുകാരിക്ക് ദാരുണാന്ത്യം

ബുധന്‍, 20 മാര്‍ച്ച് 2019 (15:02 IST)
മിസിസിപ്പി: സഹപ്രവർത്തകനുമായി ലൈംഗിക ബന്ധത്തിലേർപ്പെടാൻ മകളെ കാറിൽ ഉപേക്ഷിച്ച് 3 വയസുകാരി മരിച്ച സംഭവത്തിൽ കോടതിയിൽ കുറ്റം ഏറ്റുപറഞ്ഞ് മുൻ പൊലീസ് ഉദ്യോഗസ്ഥ. സംഭവിച്ച കാര്യങ്ങളെല്ലാം 29കാരിയായ കാരി കാസി ബർക്കർ കോടതിയിൽ തുറന്നുപറയുകയായിരുന്നു.
 
2016 സെപ്തംബർ 30നാണ് സംഭവം ഉണ്ടായത്. തന്റെ സൂപ്പർ‌വൈറായ ക്ലർക്ക് ലാൻഡറുമൊത്ത് ലൈംഗിക ബന്ധത്തിലേർപ്പെടുന്നതിനായി കാരി, മകൾ ഷായനെ പൊലീസ് പട്രോൾ വാനത്തിൽ ഇരുത്തി ലാൻഡറിന്റെ വീട്ടിലേക്ക് കയറിപ്പോയി. എന്നാൽ കുഞ്ഞ് കാറിലിരിക്കുന്ന കാര്യം കാരി മറന്നു. 
 
ലാൻഡറുമായി ലൈംഗിക ബന്ധത്തിലേർപ്പെട്ട ശേഷം ഇരുവരും ഉറങ്ങുകയും ചെയ്തു. പിന്നീട് നാലു മണിക്കുറോളം കഴിഞ്ഞാണ് മകൾ കാറിൽ ഇരിക്കുന്ന കാര്യം കാരിയ്ക്ക് ഓർമ്മ വന്നത്. അപ്പോഴേക്കും മൂന്ന് വയസുകാരിയുടെ ചലനമറ്റിരുന്നു. എ സി പ്രവർത്തിക്കാതിരുന്ന വാഹനത്തിൽ മണിക്കൂറുകളോളം ഇരുന്നതോടെ കുട്ടിയുടെ ശരീര താപനില 107 ഡിഗ്രിയിൽ എത്തുകയും മരണം സംഭവിക്കുകയുമായിരുന്നു.
 
സംഭവത്തെ തുടർന്ന് ഇരുവരെയും പൊലീസ് സേനയിൽനിന്നും പുറത്തക്കി. കുഞ്ഞ് കാറിൽ ഉണ്ടായിരുന്നത് തനിക്കറിയില്ലായിരുന്നു എന്ന വാദം അംഗീകരിച്ച് ക്ലർക്ക് ലാൻഡറെ കോടതിൽ കുറ്റവിമുക്തനാക്കി. കുഞ്ഞ് നഷ്ടപ്പെട്ടതിന്റെ ആഘാതത്തിൽ നിന്നും മുക്തനാകാൻ തനിക്കിതുവരെ സാധിച്ചിട്ടില്ല എന്നും കണ്ണടച്ചാൽ മകൾ ശ്വസം കിട്ടാതെ പിടയുന്ന ദൃശ്യങ്ങളാണ് കാണുന്നത് എന്നും മൂന്ന് വയസുകാരിയുടെ അച്ഛൻ റയൽ ഹയർ പറയുന്നു. 

ഫോട്ടോ ക്രഡിറ്റ്: ഡെയ്‌ലി മെയ്‌ൽ യു കെ 

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം ഇത്തവണത്തെ ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ നിർണായകമാവുക ജാതി, മത സംഘടനകൾക്ക് ജനങ്ങൾക്കിടയിലുള്ള സ്വാധീനമോ ?