Publish Date: Thu, 10 Oct 2024 (21:26 IST)
Updated Date: Thu, 10 Oct 2024 (21:30 IST)
ഉദ്യോഗസ്ഥര്‍ പല ചോദ്യങ്ങളും ചോദിച്ചുവെന്നും അതൊന്നും നിങ്ങളോടു പറയണ്ട കാര്യമില്ലെന്നും നടി പ്രയാഗ മാര്‍ട്ടിന്‍. റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പേര് വന്നതിന്റെ കാര്യം മാധ്യമങ്ങള്‍ ചോദിച്ചപ്പോഴായിരുന്നു നടിയുടെ പ്രതികരണം. നമ്മള്‍ പോയല്ലോ, അപ്പോള്‍ നമ്മുടെ പേര് വരണമല്ലോ, പല ചോദ്യങ്ങള്‍ക്കും ഉത്തരം ഞാന്‍ അവിടെ ആണല്ലോ കൊടുക്കേണ്ടത്, അല്ലാതെ ഇവിടെ മീഡിയയുടെ മുന്നിലല്ലല്ലോ, എങ്കില്‍ ഇവിടെ നിന്ന് നിങ്ങളോട് പറഞ്ഞാല്‍ പോരെയെന്ന് പ്രയാഗ ചോദിച്ചു.
തനിക്ക് ഓംപ്രകാശുമായി യാതൊരു ബന്ധവുമില്ലെന്നും നടി പറഞ്ഞു. സുഹൃത്തുക്കളെ കാണാനാണ് ഹോട്ടലില്‍ പോയത്. പല സുഹൃത്തുക്കളും ഉണ്ടായിരുന്നു. ഓരോ സ്ഥലത്ത് പോകുമ്പോഴും അവിടെ ക്രിമിനല്‍ ഉണ്ടോ ഇവിടെ ഇന്ന പശ്ചാത്തലത്തിലുള്ള ആള്‍ക്കാരുണ്ടോ എന്ന് ചോദിച്ചിട്ട് കയറാന്‍ പറ്റുമോയെന്നും താരം ചോദിച്ചു .