ലക്ഷണങ്ങളുണ്ടായിരുന്നില്ല, ചെക്കപ്പിന് പോയപ്പോഴാണ് അർബുദം സ്ഥിരീകരിച്ചത്: മഹിമ ചൗധരി

അഭിറാം മനോഹർ
തിങ്കള്‍, 17 നവം‌ബര്‍ 2025 (17:14 IST)
സ്തനാര്‍ബുദത്തെ അതിജീവിച്ചതിന്റെ അനുഭവങ്ങള്‍ പങ്കുവെച്ച് ബോളിവുഡ് നടി മഹിമ ചൗധരി. അപ്രതീക്ഷിതമായാണ് സ്തനാര്‍ബുദം സ്ഥിരീകരിച്ചതെന്നും ലക്ഷണങ്ങളൊന്നും തന്നെ ഇല്ലായിരുന്നുവെന്നും യങ് വിമണ്‍ ബ്രെസ്റ്റ് കാന്‍സര്‍ കോണ്‍ഫറന്‍സില്‍ സംസാരിക്കവെ മഹിമ പറഞ്ഞു.
 
2022ലാണ് മഹിമയ്ക്ക് സ്തനാര്‍ബുദം സ്ഥിരീകരിക്കുന്നത്. സാധാരണ ചെക്കപ്പിന്റെ ഭാഗമായുള്ള പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. ലക്ഷണങ്ങളൊന്നും തന്നെ ഇല്ലായിരുന്നു. സാധാരണ ചെക്കപ്പിനായാണ് പോയത്. സ്തനാര്‍ബുദം ആണെന്ന ധാരണയെ ഇല്ലായിരുന്നു. സ്വന്തമായി തിരിച്ചറിയാനാവാത്ത രോഗമാണിതെന്നും മഹിമ പറയുന്നു. ഒപ്പം എല്ലാ വര്‍ഷവും ചെക്കപ്പ് നടത്തേണ്ടതിന്റെ പ്രാധാന്യവും താരം എടുത്തുപറഞ്ഞു.
 
 കാന്‍സറിനെതിരെ പോരാട്ടം നടത്തിയിട്ടുള്ള സഹപ്രവര്‍ത്തകര്‍ തനിക്ക് വലിയ കരുത്ത് നല്‍കിയിട്ടുണ്ടെന്ന് താരം നേരത്തെ പറഞ്ഞിരുന്നു. സഞ്ജയ് ദത്ത്, ആഞ്ജലീന ജോളി എന്നിവരുടെ ജീവിതം വലിയ കരുത്ത് പകര്‍ന്നിട്ടുണ്ടെന്നാണ് താരം പറയുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

'വേടനെപ്പോലും ഞങ്ങൾ സ്വീകരിച്ചു'; മന്ത്രി സജി ചെറിയാൻ

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

എല്ലാം കാണുക

ഏറ്റവും പുതിയത്

ശബരിമല മഹോത്സവം: ഹോട്ടലുകളിലെ വില നിശ്ചയിച്ചു

കേരളത്തിലെ എസ്ഐആർ നടപടികൾ അടിയന്തിരമായി നിർത്തണം, മുസ്ലീം ലീഗ് സുപ്രീം കോടതിയിൽ

'സസ്‌പെന്‍ഷന്‍ ജനങ്ങളെ പറ്റിക്കാന്‍'; രാഹുല്‍ മാങ്കൂട്ടത്തില്‍ വീണ്ടും കോണ്‍ഗ്രസ് വേദിയില്‍

Kerala Weather: തെക്കോട്ട് മഴ; ഇന്നും നാളെയും വിവിധ ജില്ലകളില്‍ മുന്നറിയിപ്പ്

ബംഗ്ലാദേശ് പ്രക്ഷോഭം: ഷെയ്ഖ് ഹസീന കുറ്റക്കാരിയെന്ന് ട്രിബ്യൂണൽ, അതീവ ജാഗ്രതയിൽ ധാക്ക

അടുത്ത ലേഖനം
Show comments