പത്മാ പുരസ്‌കാരത്തിനായി താന്‍ ഒരിക്കല്‍ പോലും അപേക്ഷിച്ചിട്ടില്ലെന്ന് നടനും കേന്ദ്ര സഹമന്ത്രിയുമായ സുരേഷ് ഗോപി. തന്നെ ചുവന്ന പട്ടില്‍ പുതപ്പിച്ച് കിടത്തുമ്പോള്‍ ഗണ്‍ സല്യൂട്ട് നല്‍കാന്‍ പേരിനൊപ്പമുള്ള ഭരത് തന്നെ ധാരാളമാണെന്ന് സുരേഷ് ഗോപി പറയുന്നു. മനോരമ ന്യൂസ് ന്യൂസ്‌മേര്‍ക്കര്‍ 2024 പുരസ്‌കാരം ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു താരം.
ഞാന്‍ ഇതുവരെയും ഒരു പത്മാ പുരസ്‌കാരത്തിനായി അപേക്ഷിച്ചിട്ടില്ല. എന്നാല്‍ ആരൊക്കെ അപേക്ഷിച്ചിട്ടുണ്ടെന്നും ആര്‍ക്കെല്ലാം വേണ്ടി ശുപാര്‍ശ ചെയ്തിട്ടുണ്ടെന്നും മാത്രമെ അറിയാവു. എന്നെ ചുവന്ന പട്ടില്‍ പുതച്ച് കിടത്തുമ്പോള്‍ ഗണ്‍ സല്യൂട്ട് നല്‍കാന്‍ പേരിനൊപ്പമുള്ള ഭരത് തന്നെ ധാരാളമാണ്. അവാര്‍ഡ് പട്ടികയില്‍ നിന്ന് പലപ്പോഴും എന്റെ സിനിമകള്‍ ഒഴിവാക്കപ്പെട്ടിട്ടുണ്ട്. അവാര്‍ഡ് മുടക്കുന്ന ജൂറി അംഗങ്ങളെ അറിയാം. മന്ത്രിയായതിനാല്‍ കേന്ദ്ര ജൂറി സിനിമകള്‍ പരിഗണിച്ചില്ല. അതില്‍ കേന്ദ്രസര്‍ക്കാരിനോട് അഭിമാനമുണ്ട്. സുരേഷ് ഗോപി പറഞ്ഞു.