Honey Rose : ഇന്നത്തെ മുൻനിര നായികമാർ 10 സിനിമയ്ക്ക് വാങ്ങുന്ന ശമ്പളം ഹണി ഒരു വർഷം ഉണ്ടാക്കുന്നു: വിനയൻ

അഭിറാം മനോഹർ
തിങ്കള്‍, 17 നവം‌ബര്‍ 2025 (16:23 IST)
മലയാളത്തില്‍ സംവിധായകന്‍ വിനയന്‍ പരിചയപ്പെടുത്തിയ നായികയാണ് ഹണി റോസ്. ബോയ്ഫ്രണ്ട് എന്ന സിനിമയിലൂടെ അരങ്ങേറി 20 വര്‍ഷമായെങ്കിലും ഇന്നും സിനിമകളില്‍ സജീവമാണ് ഹണി.ഇപ്പോഴിതാ ഹണി റോസ് നായികയായി എത്തിയ റേച്ചല്‍ സിനിമയുടെ ട്രെയ്ലര്‍ ലോഞ്ചിനിടെ സംവിധായകന്‍ വിനയന്‍ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.
 
താന്‍ പ്രതീക്ഷിച്ചതിലേറെ മികച്ച രീതിയിലുള്ള പ്രകടനം നടത്താന്‍ റേച്ചലില്‍ ഹണി റോസിനായിട്ടുണ്ടെന്നും വളരെ കഷ്ടപ്പെട്ട് ചെയ്യുന്ന റേച്ചല്‍ പോലുള്ള സിനിമകള്‍ ഭാവിയില്‍ വിപ്ലവം സൃഷ്ടിക്കുമെന്നും വിനയന്‍ പറഞ്ഞു.അതേസമയം ഹണി റോസിന്റെ സിനിമാ അരങ്ങേറ്റത്തെ പറ്റിയും വിനയന്‍ മനസ്സ് തുറന്നു. പൃഥ്വിരാജ് നായകനായ മീരയുടെ ദുഃഖവും മുത്തുവിന്റെ സ്വപ്നവും എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് ഹണിയെ കാണുന്നത്. മകളെ നായികയാക്കണമെന്ന ആഗ്രഹവുമായി ഹണിയുടെ അച്ഛനും ഒപ്പമെത്തിയിരുന്നു. അവള്‍ കുറച്ച് കൂടെ വലുതാകട്ടെ എന്ന് പറഞ്ഞു. കുറച്ച് വര്‍ഷങ്ങള്‍ക്ക് ശേഷം ബോയ്ഫ്രണ്ടില്‍ ഹണിയെ നായികയാക്കി.
 
 ഇന്ന് മലയാളത്തില്‍ ഏറ്റവും കൂടുതല്‍ ശമ്പളം വാങ്ങുന്ന നടിമാര്‍ 10 സിനിമ ചെയ്താല്‍ ലഭിക്കുന്നതിലും കൂടുതല്‍ പൈസ ഹണി ഒരു വര്‍ഷം ഉദ്ഘാടനത്തിലൂടെ ഉണ്ടാക്കുന്നുണ്ട്. വിനയന്‍ പറഞ്ഞു. ഡിസംബര്‍ ആറിന് അഞ്ച് ഭാഷകളിലായാണ് റേച്ചല്‍ റിലീസിനെത്തുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

'വേടനെപ്പോലും ഞങ്ങൾ സ്വീകരിച്ചു'; മന്ത്രി സജി ചെറിയാൻ

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

എല്ലാം കാണുക

ഏറ്റവും പുതിയത്

ബലമായി ചുംബിക്കാന്‍ ശ്രമിച്ച മുന്‍ കാമുകന്റെ നാവിന്റെ ഒരു ഭാഗം യുവതി കടിച്ചു പറിച്ചു

അമീബിക് മെനിഞ്ചോഎന്‍സെഫലൈറ്റിസിനെ സൂക്ഷിക്കുക; ശബരിമല തീര്‍ത്ഥാടകര്‍ ജാഗ്രത പാലിക്കണമെന്ന് കര്‍ണാടക

'തീര്‍ത്ഥാടകരെ ശ്വാസം മുട്ടി മരിക്കാന്‍ അനുവദിക്കില്ല': ശബരിമലയില്‍ ശരിയായ ഏകോപനമില്ലായ്മയാണ് പ്രശ്‌നമെന്ന് ഹൈക്കോടതി

താങ്കള്‍ ഈ രാജ്യത്തെ പൗരനല്ലേ? സെലിബ്രിറ്റി ആയതുകൊണ്ട് വിട്ടുവീഴ്ചയില്ല; വി.എം.വിനുവിന്റെ ഹര്‍ജി തള്ളി ഹൈക്കോടതി

മുഖ്യമന്ത്രിക്കെതിരെ കൊലവിളി നടത്തിയ കന്യാസ്ത്രീക്കെതിരെ അന്വേഷണം

അടുത്ത ലേഖനം
Show comments