Select Your Language

Notifications

webdunia
webdunia
webdunia
webdunia

'വില കൂടുതലാണ്, എനിക്ക് വേണ്ട, അത്രയും പണം കൊടുത്ത് അത് വാങ്ങേണ്ടതില്ല': മകൾ പറഞ്ഞതിനെ കുറിച്ച് മീന

സാമ്പത്തിക കാര്യങ്ങളിൽ ശ്രദ്ധാലുവാണ് തന്റെ മകളെന്ന് മീന പറയുന്നു

Actress Meena

നിഹാരിക കെ.എസ്

, ഞായര്‍, 16 നവം‌ബര്‍ 2025 (17:45 IST)
ഭർത്താവിന്റെ മരണത്തിന് ശേഷം മകൾ നെെനികയാണ് നടി മീനയുടെ ഇന്നത്തെ ലോകം. ഭർത്താവ് വിദ്യാസാ​ഗറിന്റെ മരണം മീനയെ ഉലച്ചിരുന്നു. ഇന്ന് വിഷമഘട്ടം മറികടന്ന് മുന്നോട്ട് നീങ്ങുകയാണ് മീന. മകളെക്കുറിച്ച് പുതിയ അഭിമുഖത്തിൽ മീന പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. റായൻ മിഥുനുമായുള്ള അഭിമുഖത്തിലാണ് മീന മനസ് തുറന്നത്.
 
'കഴിഞ്ഞ ദിവസം ഞങ്ങളൊരിടത്ത് പോയി. അവൾക്കൊരു സാധനം വാങ്ങാൻ നോക്കുകയായിരുന്നു ഞാൻ. എത്ര രൂപയാകും എന്ന് അവൾ ചോദിച്ചു. വില പറഞ്ഞപ്പോൾ കുറച്ച് നേരം ചിന്തിച്ച ശേഷം എനിക്കിത് വേണമെന്ന് തോന്നുന്നില്ല, വില വളരെ കൂടുതലാണെന്ന് പറഞ്ഞു. ഞാൻ ആശ്ചര്യയായി. അങ്ങനെ ചിന്തിക്കുന്നത് നല്ലതാണ്, 
 
പക്ഷെ നിനക്കത് വേണമെങ്കിൽ വാങ്ങിക്കോ, എനിക്ക് വാങ്ങിത്തരാനാകുമെന്ന് ഞാൻ പറഞ്ഞു. വേണ്ട അമ്മേ, ഞാനൊരുപാട് അത് ഉപയോ​ഗിക്കുമെന്ന് തോന്നുന്നില്ല, അത്രയും പണം കൊടുത്ത് വാങ്ങേണ്ടതില്ലെന്ന് അവൾ മറുപടി നൽകി. എനിക്കിപ്പോഴും ആ ചിന്ത വന്നിട്ടില്ല, മകൾക്ക് വന്നല്ലോ എന്ന് തോന്നി. പണം സേവ് ചെയ്യുന്നതിനെക്കുറിച്ചുള്ള റീലുകൾ അവൾ എനിക്കയക്കും.
 
പണത്തിനെക്കുറിച്ചും തന്റെ ചെലവിനെക്കുറിച്ചും അവൾ ബോധവതിയാണെന്ന് ഇന്ന് ഞാൻ മനസിലാക്കുന്നു. അത് വളരെ നല്ല കാര്യമാണ്. എന്ത് തന്നെയായാലും ആരെയും ആശ്രയിക്കാതെ നിനക്ക് നിന്റേതായ സമ്പാദ്യം വേണമെന്ന് താൻ മകളോട് എപ്പോഴും പറയാറുണ്ടെന്നും മീന വ്യക്തമാക്കി. പണം സേവ് ചെയ്യണമെന്ന ബോധ്യം അവളുടെ അച്ഛനിൽ നിന്ന് കിട്ടിയതാണെന്ന് തോന്നുന്നുവെന്നും മീന പറഞ്ഞു.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

രാഷ്ട്രീയം സിനിമയെ ബാധിച്ചു; പാവം ബിജു മേനോന് അവാർഡ് കിട്ടിപ്പോയേനെ: സുരേഷ് ഗോപി