Select Your Language

Notifications

webdunia
webdunia
webdunia
webdunia

രണ്ട് വർഷത്തിനിടെ മലയാളത്തിൽ നല്ല സ്ത്രീകഥാപാത്രങ്ങൾ ഉണ്ടായിട്ടില്ല: മാളവിക മോഹനൻ

രണ്ട് വർഷത്തിനിടെ മലയാളത്തിൽ നല്ല സ്ത്രീകഥാപാത്രങ്ങൾ ഉണ്ടായിട്ടില്ല: മാളവിക മോഹനൻ
, ബുധന്‍, 2 സെപ്‌റ്റംബര്‍ 2020 (19:09 IST)
പട്ടം പോലെ എന്ന ചിത്രത്തിലൂടെയാണ് സിനിമാലോകത്തിലേക്ക് കടന്നുവന്നതെങ്കിലും തമിഴകത്തിൽ സജീവമായ താരമാണ് മലയാളി ഛായാഗ്രാഹകന്‍ കെ.യു മോഹനന്റെ മകൾ കൂടിയായ നടി മാളവിക മോഹനൻ. രജനീകാന്ത് ചിത്രമായ പേട്ടയിലും മാളവിക പ്രാധാന്യമുള്ള കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. ഇപ്പോളിതാ മലയാളത്തിലെ സ്ത്രീ കഥാപാത്രങ്ങളെ കുറിച്ച് ഇപ്പോൾ ഒരു തുറന്നു പറച്ചിൽ നടത്തുകയാണ് മാളവിക.
 
ഒരുകാലത്ത് ശക്തമായ സ്ത്രീകഥാപാത്രങ്ങൾ ഉണ്ടായിരുന്ന മലയാളസിനിമയിൽ ഇപ്പോൾ അത്തരം കഥാപാത്രങ്ങൾ ഉണ്ടാകുന്നില്ലെന്ന് മാളവിക പറയുന്നു.പാര്‍വ്വതിയുടെ ടേക്ക് ഓഫ്, ഉയരെ എന്നീ സിനിമകള്‍ ഒഴിച്ചു നിര്‍ത്തിയാല്‍ കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ മലയാളത്തിൽ നല്ല സ്ത്രീ‌കഥാപാത്രങ്ങൾ ഉണ്ടായിട്ടില്ല. മറ്റ് സിനിമാമേഖലകളേക്കാൾ പുരുഷകേന്ദ്രീകൃതമായാണ് മലയാള സിനിമ തനിക്ക് അനുഭവപ്പെട്ടിട്ടുള്ളതെന്നും ഇത് തന്നെ അത്ഭുതപ്പെടുത്തിയ കാര്യമാണെന്നും മാളവിക വ്യക്തമാക്കി.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

‘ഇല്ല അണ്ണാ, കഥ കിട്ടുന്നില്ല’ എന്നു പറഞ്ഞ ജീത്തുജോസഫിന് അപ്രതീക്ഷിതമായി ദൃശ്യം 2ന്‍റെ കഥ കിട്ടി !