മാധവ് സുരേഷ് ഇനി ആൻഗ്രി യങ് മാൻ, 'അങ്കം അട്ടഹാസം' ട്രെയ്‌ലർ പുറത്തിറങ്ങി
അങ്കം അട്ടഹാസത്തിന്റെ ട്രെയ്ലര്‍ പുറത്തിറങ്ങി.
ഷൈന്‍ ടോം ചാക്കോ, മാധവ് സുരേഷ്, സൈജു കുറുപ്പ് എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി സുജിത് എസ് നായര്‍ രചനയും സംവിധാനവും ചെയ്യുന്ന പുതിയ ചിത്രമായ അങ്കം അട്ടഹാസത്തിന്റെ ട്രെയ്ലര്‍ പുറത്തിറങ്ങി.
മാസ് ആക്ഷന്‍ ത്രില്ലറായി പുറത്തിറങ്ങുന്ന സിനിമയില്‍ മാധവ് സുരേഷ്,സൈജു കുറുപ്പ്, ഷൈന്‍ ടോം ചാക്കോ എന്നിവരാണ് പ്രധാനവേഷത്തിലെത്തുന്നത്. ഇവര്‍ക്കൊപ്പം മഖ്ബൂല്‍ സല്‍മാന്‍, നന്ദു, അലന്‍സിയര്‍, എം എ നിഷാദ്, സ്വാസിക എന്നിവരും മറ്റ് വേഷങ്ങളിലെത്തുന്നു.2025 ഫെബ്രുവരിയിലാണ് സിനിമയുടെ ചിത്രീകരണം ആരംഭിച്ചത്.ചിത്രം ഓണം റിലീസായാകും തിയേറ്ററുകളിലെത്തുക.