Select Your Language

Notifications

webdunia
webdunia
webdunia
webdunia

മലയാള സിനിമ മുന്നേറുകയാണ്, ഫഹദിന്റെ 'ആവേശം' കണ്ട ശേഷം തമിഴ് സംവിധായകന്‍ വിഘ്‌നേഷ് ശിവന്‍

Malayalam cinema is on the upswing

കെ ആര്‍ അനൂപ്

, വെള്ളി, 19 ഏപ്രില്‍ 2024 (17:10 IST)
ഫഹദ് ഫാസിലിന്റെ ആവേശം വിജയകരമായി പ്രദര്‍ശനം തുടരുന്നു. ചിത്രത്തെ പ്രശംസിച്ചുകൊണ്ട് തമിഴ് സംവിധായകന്‍ വിഘ്‌നേഷ് ശിവന്‍.  
ഫഹദ് ഫാസിലിനെയും സംവിധായകന്‍ ജിത്തു മാധവനെയും സംഗീത സംവിധായകന്‍ സുഷിന്‍ ശ്യാമിനെയും മലയാള സിനിമയെ മൊത്തത്തില്‍ അഭിനന്ദിക്കുന്നു എന്നാണ് അദ്ദേഹം സോഷ്യല്‍ മീഡിയയില്‍ എഴുതിയത്.
 
'മികച്ച സിനിമ.. ഫാഫ അയ്യ നിങ്ങള്‍ മറ്റൊരു ഗ്രഹത്തില്‍ നിന്നാണ്.. ഭ്രാന്തമായി എഴുതിയതും അതിശയിപ്പിക്കുന്നതുമായ സിനിമ.. മലയാള സിനിമ മുന്നേറുകയാണ്. ജിത്തു മാധവനും സുഷിന്‍ ശ്യാമിനും ഒപ്പം ചിത്രത്തിലെ മറ്റ് അണിയറ പ്രവര്‍ത്തകര്‍ക്കും അഭിനന്ദനങ്ങള്‍.',-വിഘ്‌നേഷ് ശിവന്‍ എഴുതി.
 
ഫഹദ് ഫാസില്‍ അവതരിപ്പിക്കുന്ന രങ്കന്‍ എന്ന കഥാപാത്രം പ്രേക്ഷകര്‍ക്ക് പ്രിയങ്കരനായി മാറി കഴിഞ്ഞു.മന്‍സൂര്‍ അലി ഖാന്‍, ആശിഷ് വിദ്യാര്‍ഥി, സജിന്‍ ഗോപു, പ്രണവ് രാജ്, മിഥുന്‍ ജെ.എസ്., റോഷന്‍ ഷാനവാസ്, ശ്രീജിത്ത് നായര്‍, പൂജ മോഹന്‍രാജ്, നീരജ് രാജേന്ദ്രന്‍, തങ്കം മോഹന്‍ തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 
 
അന്‍വര്‍ റഷീദ് എന്റര്‍ടൈന്‍മെന്റ്സിന്റെ ബാനറില്‍ അന്‍വര്‍ റഷീദും ഫഹദ് ഫാസില്‍ ആന്‍ഡ് ഫ്രണ്ട്സിന്റെ ബാനറില്‍ നസ്രിയ നസീമും ചേര്‍ന്നാണ് ആവേശം നിര്‍മ്മിച്ചിരിക്കുന്നത്. 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

തൊണ്ണൂറുകളിലെ ഹിറ്റ് സംവിധായകന്‍ 500 രൂപ ചോദിച്ചു, അദ്ദേഹത്തിന്റെ കയ്യില്‍ ഒന്നുമില്ലായിരുന്നു; തുറന്നുപറഞ്ഞ് വിനീത് ശ്രീനിവാസന്‍