Select Your Language

Notifications

webdunia
webdunia
webdunia
webdunia

നിങ്ങള്‍ക്ക് ക്ലോസ്‌ട്രോഫോബിയ ഉണ്ടോ? മലയന്‍കുഞ്ഞ് കാണാന്‍ തിയറ്ററില്‍ പോകുന്നവര്‍ ശ്രദ്ധിക്കുക

നിങ്ങള്‍ക്ക് ക്ലോസ്‌ട്രോഫോബിയ ഉണ്ടോ? മലയന്‍കുഞ്ഞ് കാണാന്‍ തിയറ്ററില്‍ പോകുന്നവര്‍ ശ്രദ്ധിക്കുക
, വെള്ളി, 22 ജൂലൈ 2022 (15:30 IST)
ഫഹദ് ഫാസില്‍ ചിത്രം മലയന്‍കുഞ്ഞ് തിയറ്ററുകളിലെത്തി. പ്രേക്ഷകരില്‍ നിന്ന് വളരെ മികച്ച അഭിപ്രായമാണ് സിനിമയ്ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. മലയാളത്തിലെ ലക്ഷണമൊത്ത ഒരു സര്‍വൈവല്‍ ത്രില്ലറെന്നാണ് ഭൂരിഭാഗം പ്രേക്ഷകരുടേയും അഭിപ്രായം. ഫഹദിന്റെ പ്രകടനം തന്നെയാണ് ചിത്രത്തിലെ പ്രധാന ശ്രദ്ധാകേന്ദ്രം. 
 
അതേസമയം, ക്ലോസ്‌ട്രോഫോബിയ ഉള്ളവര്‍ മലയന്‍കുഞ്ഞ് കാണാന്‍ തിയറ്ററില്‍ പോകുമ്പോള്‍ ശ്രദ്ധിക്കണം. നേരത്തെ മലയന്‍കുഞ്ഞിന്റെ അണിയറ പ്രവര്‍ത്തകര്‍ തന്നെ പ്രേക്ഷകര്‍ക്ക് ഒരു മുന്നറിയിപ്പ് നല്‍കിയിരുന്നു. ക്ലോസ്ട്രോഫോബിയ ഉള്ളവര്‍ സൂക്ഷിക്കണമെന്നും ഈ ചിത്രം അത്തരക്കാരെ അസ്വസ്ഥരാക്കുമെന്നുമാണ് അണിയറപ്രവര്‍ത്തകരുടെ മുന്നറിയിപ്പ്. 
 
എന്താണ് ക്ലോസ്ട്രോഫോബിയ ? 
 
ഇടുങ്ങിയ സ്ഥലങ്ങളോടുള്ള അമിതമായ ഭയമാണ് ക്ലോസ്ട്രോഫോബിയ. ചിലര്‍ക്ക് ട്രെയിന്‍, വിമാനം, ജനാലകള്‍ അടഞ്ഞുകിടക്കുന്ന ഇടുങ്ങിയ മുറി, ഗുഹ, തുരങ്കം എന്നീ സ്ഥലങ്ങള്‍ വലിയ രീതിയില്‍ പേടിയുണ്ടാക്കും. എംആര്‍ഐ സ്‌കാനിങ്ങിനുള്ള മെഷീന്‍ പോലും ഇവരെ വല്ലാതെ അസ്വസ്ഥരാക്കും. ഈ ഭയത്തെയാണ് ക്ലോസ്ട്രോഫോബിയ എന്ന് പറയുന്നത്. ആകെ ജനസംഖ്യയുടെ 12.5 ശതമാനം ആളുകളിലും ക്ലോസ്ട്രോഫോബിയ ഉണ്ടെന്നാണ് പഠനം. 
 
അമിതമായി വിയര്‍ക്കുക, ശരീരം വിറയ്ക്കുക, ശ്വാസമെടുക്കാന്‍ ബുദ്ധിമുട്ട് അല്ലെങ്കില്‍ വേഗതയില്‍ ശ്വാസമെടുക്കുക, മുഖം ചുവക്കുക, തലകറക്കം, ചെവിയില്‍ അസ്വസ്ഥമാക്കുന്ന തരത്തിലുള്ള ശബ്ദം കേള്‍ക്കുക, നാവ് ഒട്ടുക തുടങ്ങിയവയാണ് ക്ലോസ്ട്രോഫോബിയയുടെ ലക്ഷണങ്ങള്‍. ഈ ബുദ്ധിമുട്ട് ഉള്ളവര്‍ക്ക് ഇടുങ്ങിയ സ്ഥലത്ത് എത്തുമ്പോള്‍ നിയന്ത്രണം നഷ്ടപ്പെടും, വല്ലാത്ത ഭയവും ഉത്കണ്ഠയും തോന്നും, എങ്ങനെയെങ്കിലും ആ സ്ഥലത്ത് നിന്ന് രക്ഷപ്പെടണം എന്ന തോന്നലും ഉണ്ടാകും. 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Malayankunju Film Review: ഉറപ്പായും തിയറ്ററില്‍ തന്നെ കാണേണ്ട സിനിമ, ഞെട്ടിച്ച് ഫഹദ്; 'മലയന്‍കുഞ്ഞ്' ഗംഭീരമെന്ന് പ്രേക്ഷകര്‍ (റിവ്യു)